റേഷന്‍കാര്‍ഡിലെ തെറ്റുകള്‍ തിരുത്താം
text_fieldsകണ്ണൂർ: റേഷന്‍ കാര്‍ഡിലെ പരാതികള്‍ പരിഹരിക്കുന്നതിനായി 'തെളിമ 2023' പദ്ധതിയിലൂടെ നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15വരെ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം.
അംഗങ്ങളുടെയും കാര്‍ഡുടമയുടെയും പേര്, വയസ്സ്, മേല്‍വിലാസം, കാര്‍ഡുടമയുമായുളള ബന്ധം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകള്‍ തിരുത്താം. കൂടാതെ എല്‍.പി.ജി, വൈദ്യുതി കണക്ഷന് എന്നിവ സംബന്ധിച്ച വിവരങ്ങളും ചേര്‍ക്കാം. മതിയായ രേഖകള്‍ക്കൊപ്പം അപേക്ഷകള്‍ റേഷന്‍ കടകളില്‍ സ്ഥാപിച്ചിട്ടുള്ള ഡ്രോപ് ബോക്സില്‍ നിക്ഷേപിച്ചാല്‍ മതി.
റേഷന്‍ കടകളിലെ ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, അളവ് എന്നിവ സംബന്ധിച്ച പരാതികളും റേഷന്‍ കട ലൈസന്‍സി, സെയില്സ്മാന് എന്നിവരുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ആക്ഷേപങ്ങളും, റേഷന്‍ കട നടത്തിപ്പ് സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും പൊതുജനങ്ങള്‍ക്ക് അറിയിക്കാം. കാര്‍ഡുടമകള്‍ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു.

