ഇ.പി.എഫ് പരാതികൾ തീർപ്പാക്കാൻ അവസരം
text_fieldsകണ്ണൂർ: ഇ.പി.എഫുമായി ബന്ധപ്പെട്ട പിഴ, പലിശ സംബന്ധിച്ച കേസുകൾ ഒറ്റത്തവണ തീർപ്പാക്കാൻ തൊഴിലുടമകൾക്ക് അവസരം. ഇ.പി.എഫ് ‘വിശ്വാസ് സ്കീം’വഴി ഡിസംബർ 28വരെ അപേക്ഷിക്കാമെന്ന് കണ്ണൂർ റീജനൽ പി.എഫ് കമീണർ ജെ.എസ്. ബിന്ദു അറിയിച്ചു. കോടതിയിൽ പരിഗണനയിലുള്ള കേസുകൾ, റിക്കവറി പെൻഡിങ് കേസുകൾ, അന്തിമ ഉത്തരവ് വരാത്ത കേസുകൾ തുടങ്ങിയവ സ്കീമിൽ പരിഹരിക്കാം. 2024 ജൂൺ 14ന് മുമ്പ് വീഴ്ച വരുത്തിയവർക്ക് നിരക്കിളവ് വഴിയും പരിഹരിക്കാൻ കഴിയുമെന്നും അവർ പറഞ്ഞു.
ഇ.പി.എഫ് ശമ്പള പരിധി 15,000 രൂപയിൽനിന്ന് 25,000 ആക്കിയതോടെ പെൻഷൻ, ഇൻഷുറൻസ് ആനുകൂല്യങ്ങളിലും ആനുപാതിക വർധനയുണ്ടാകും. പ്രധാൻമന്ത്രി വികസിത് ഭാരത് റോസ്ഗാൾ യോജന പദ്ധതിയുടെ ഭാഗമായി പുതിയ തൊഴിൽ സൃഷ്ടിക്കുന്നതിന് ജീവനക്കാരൻ ഒന്നിന് 3000രൂപ വരെ തൊഴിലുടമകൾക്ക് പ്രോൽസാഹന തുകയും ലഭ്യമാക്കും. 2027 ജൂലൈ 31വരെയാണ് ഇതിനുള്ള കാലാവധി. ഇ.പി.എഫ്.ഒയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് ആനുകൂല്യം ലഭിക്കും. ഇ.പി.എഫിൽനിന്ന് ഒഴിവായ ജീവനക്കാരെ തിരികെ കൊണ്ടുവരാനായി കാമ്പയിനും നടത്തുന്നുണ്ട്. 2009 ഏപ്രിൽ ഒന്ന് മുതൽ 2026 മാർച്ച് 31വരെ ജോലി ചെയ്തിട്ടും എൻറോൾ ചെയ്യാതിരുന്നവർക്കാണ് ഈ ആനുകൂല്യമെന്നും അവർ പറഞ്ഞു.
കണ്ണൂർ, കാസർകോട്, മാഹി ഉൾപ്പെടുന്ന കണ്ണൂർ റീജ്യനിൽ 7000ഓളം പേർ ഹയർ ഓപ്ഷൻ പെൻഷന് അപേക്ഷിച്ചതായും അവർ പറഞ്ഞു. ഇ.പി.എഫിൽ ചേരാൻ വിസ്സമ്മതിക്കുന്ന തൊഴിലുടമകളെ ബോധവത്കരിക്കും. വേണ്ടി വന്നാൽ നടപടിയെടുക്കുമെന്നും അവർ പറഞ്ഞു. എൻഫോർഴ്സ്മെന്റ് ഓഫിസർമാരായ യു.വി. മോനിഷ, മഹേഷ്, അക്കൗണ്ട്സ് ഓഫിസർ എൻ.സത്യൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

