ജനങ്ങൾക്ക് തൊഴിൽ; തദ്ദേശ സ്ഥാപനങ്ങൾ വൻകിട സംരംഭങ്ങളിൽ ശ്രദ്ധ പതിപ്പിക്കണം -മന്ത്രി
text_fieldsഇരിട്ടി: സാമ്പ്രദായിക സേവനത്തിനപ്പുറം ജനങ്ങൾക്ക് തൊഴിൽ കൊടുക്കാനുള്ള വൻകിട സംരംഭം ആരംഭിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ശ്രദ്ധ പതിപ്പിക്കണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ. വിഭവങ്ങൾ പരമാവധി ഉപയോഗിച്ച് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പൊതുസമ്പദ് വ്യവസ്ഥയിൽ കാര്യശേഷിയോടെ ഇടപെടാൻ സംസ്ഥാനത്തെ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങൾക്കും കഴിയുമെന്നും കാലത്തിനൊപ്പം മാറുക മാത്രമാണിനി പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.
ഇരിട്ടി നഗരസഭയിൽ കൗൺസിൽ ഹാളിനും അനുബന്ധ ഓഫിസുകൾക്കുമായി നിർമിച്ച ഓഫിസിന്റെ രണ്ടാംനിലയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
അനുബന്ധ ഓഫിസുകൾ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു.
നഗരസഭ അധ്യക്ഷ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.കെ. ബൽക്കിസ്, എ.കെ. രവീന്ദ്രൻ, കെ. സുരേഷ്, കെ. സോയ, ടി.കെ. ഫസീല, കൗൺസിലർമാരായ വി. ശശി, എ.കെ. ഷൈജു, പി. ഫൈസൽ, മുൻ ചെയർമാൻ പി.പി. അശോകൻ, കെ.വി. സക്കീർ ഹുസൈൻ, പി.കെ. ജനാർദനൻ, അഷ്റഫ് ചായിലോടൻ, സത്യൻ കൊമ്മേരി, കെ.പി. പത്മനാഭൻ, അബ്ദുൽ സത്താർ, കെ. മുഹമ്മദലി, സി.വി.എം. വിജയൻ, ജയ്സൺ ജീരകശ്ശേരി, നഗരസഭ സെക്രട്ടറി കെ. അഭിലാഷ്, എ.ഇ.എ. സ്വരൂപ് എന്നിവർ സംസാരിച്ചു.
നഗരസഭയുടെ 2019-20, 21-22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 52 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ സൗകര്യം ഒരുക്കിയത്.