Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുഞ്ഞുങ്ങളെ...

കുഞ്ഞുങ്ങളെ വാരിയെടുത്ത് ഓടി; കാട്ടാന ആക്രമണത്തിൽനിന്ന് കു​ടും​ബം ര​ക്ഷ​പ്പെ​ട്ട​ത്​ ത​ല​നാ​രി​ഴ​ക്ക്​

text_fields
bookmark_border
കുഞ്ഞുങ്ങളെ വാരിയെടുത്ത് ഓടി; കാട്ടാന ആക്രമണത്തിൽനിന്ന് കു​ടും​ബം ര​ക്ഷ​പ്പെ​ട്ട​ത്​ ത​ല​നാ​രി​ഴ​ക്ക്​
cancel

കേ​ള​കം: ആ​റ​ളം ഫാം ​ഏ​ഴാം ബ്ലോ​ക്കി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന്​ ര​ണ്ട് കു​ഞ്ഞു​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബം ര​ക്ഷ​പ്പെ​ട്ട​ത്​ ത​ല​നാ​രി​ഴ​ക്ക്. ബു​ധ​നാ​ഴ്​​ച അ​തി​രാ​വി​ലെ​യാ​ണ്​ ഏ​ഴാം ബ്ലോ​ക്കി​ലെ ഷി​ജോ പു​ലി​ക്കി​രി​യു​ടെ ഷെ​ഡ് കാ​ട്ടാ​ന പൊ​ളി​ച്ച​ത്. ഷെ​ഡി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ഷി​ജോ​യും കു​ടും​ബ​വും അ​ത്ഭു​ത​ക​ര​മാ​യാ​ണ്​ ര​ക്ഷ​പ്പെ​ട്ട​ത്. രാ​വി​ലെ ആ​ന ഷെ​ഡ് പൊ​ളി​ക്കു​ന്ന​ത് ഷി​ജോ​യും ഭാ​ര്യ​യും കാ​ണു​ന്നു​ണ്ടാ​യി​രു​ന്നു. ഈ​സ​മ​യം ഇ​വ​രു​ടെ ര​ണ്ട് കു​ട്ടി​ക​ൾ ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന​തി​നാ​ൽ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ​ക​ച്ചു​നി​ന്ന ഷി​ജോ​യും ഭാ​ര്യ​യും ഒ​ച്ച​െ​വ​ച്ച് കു​ട്ടി​ക​ളെ​യും വാ​രി​യെ​ടു​ത്ത് പു​റ​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യ​വും ഷെ​ഡ് കു​ത്തി​മ​റി​ക്കാ​ൻ ആ​ന ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഷി​ജോ​യു​ടെ​യും കു​ടും​ബ​ത്തി​െൻറ​യും ഒ​ച്ച​കേ​ട്ട് ആ​ന തി​രി​ഞ്ഞു​പോ​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. വ്യാ​ഴാ​ഴ്ച രാ​വി​ലെ ര​ണ്ട് ആ​ന​ക​ൾ വീ​ണ്ടു​മെ​ത്തി വീ​ടി​െൻറ ബാ​ക്കി​ഭാ​ഗ​വും പൊ​ളി​ച്ചു. കാ​ട്ടാ​ന​ക​ളെ കാ​ട്ടി​ലേ​ക്ക് തു​ര​ത്താ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച സി.​പി.​എം നേ​താ​ക്ക​ളാ​യ കെ.​കെ. ജ​നാ​ർ​ദ​ന​ൻ, കെ.​ബി. ഉ​ത്ത​മ​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephant attacks
Next Story