Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈ​ദ്യു​തി...

വൈ​ദ്യു​തി പ​രാ​തി​ക​ൾ: മ​ണ്ഡ​ലംത​ല ക​മ്മി​റ്റി​ക​ൾ സ​ജീ​വ​മാ​ക്ക​ണം -മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

text_fields
bookmark_border
വൈ​ദ്യു​തി പ​രാ​തി​ക​ൾ: മ​ണ്ഡ​ലംത​ല ക​മ്മി​റ്റി​ക​ൾ സ​ജീ​വ​മാ​ക്ക​ണം -മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്
cancel
camera_alt

വൈ​ദ്യു​തി​മ​ന്ത്രി അ​ഡ്വ. സ​ണ്ണി ജോ​സ​ഫ് കെ.​എ​സ്.​ഇ.​ബി​യു​ടെ ഉ​ത്ത​ര​മ​ല​ബാ​ർ മേ​ഖ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യാ​ൻ വി​ളി​ച്ച യോ​ഗ​ത്തി​ൽ​ സംസാരിക്കുന്നു

ക​ണ്ണൂ​ർ: വൈ​ദ്യു​തി​മു​ട​ക്കം, വോ​ൾ​ട്ടേ​ജ് ക്ഷാ​മം, മ​ഴ​ക്കാ​ല​ത്തെ പ്ര​ശ്‌​ന​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ​ക്ക് പെ​ട്ടെ​ന്ന് പ​രി​ഹാ​രം കാ​ണാ​ൻ എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നി​യോ​ജ​ക​മ​ണ്ഡ​ലം ത​ല ക​മ്മി​റ്റി​ക​ൾ സ​ജീ​വ​മാ​ക്ക​ണ​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ട്ട കെ.​എ​സ്.​ഇ.​ബി​യു​ടെ ഉ​ത്ത​ര​മ​ല​ബാ​ർ മേ​ഖ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യാ​ൻ വി​ളി​ച്ച യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​ങ്ങ​ൾ ഫോ​ൺ​വ​ഴി ഉ​ന്ന​യി​ക്കു​ന്ന പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. വൈ​ദ്യു​തി​മു​ട​ക്ക​ത്തി​ന് പു​റ​മേ വോ​ൾ​ട്ടേ​ജ് ക്ഷാ​മ​വും മ​ല​ബാ​റി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ലു​ണ്ട്. അ​റ്റ​കു​റ്റ​പ്പ​ണി കാ​ര​ണ​മോ പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ൾ​മൂ​ല​മോ വൈ​ദ്യു​തി മു​ട​ങ്ങു​ക​യാ​ണെ​ങ്കി​ൽ അ​ക്കാ​ര്യം ഉ​പ​ഭോ​ക്താ​ക്ക​ളെ പ്രാ​ദേ​ശി​ക​ത​ല​ത്തി​ലു​ള്ള വാ​ട്സ്ആ​പ് ഗ്രൂ​പ്പു​ക​ൾ, വെ​ബ്‌​സൈ​റ്റ്, മാ​ധ്യ​മ​ങ്ങ​ൾ എ​ന്നി​വ​വ​ഴി അ​റി​യി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

പ​ക​ൽ​സ​മ​യ​ത്ത് സൗ​രോ​ർ​ജം ബാ​റ്റ​റി​യി​ൽ സ്റ്റോ​ർ ചെ​യ്ത് രാ​ത്രി പീ​ക് സ​മ​യ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന ബാ​റ്റ​റി എ​ന​ർ​ജി സ്റ്റോ​റേ​ജ് സി​സ്റ്റം (ബെ​സ്) പ​ദ്ധ​തി​യി​ൽ മൂ​ന്നു പ​ദ്ധ​തി​ക​ൾ അ​ടു​ത്ത മാ​ർ​ച്ചി​ന് മു​മ്പ് ക​മീ​ഷ​ൻ ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് യോ​ഗ​ത്തി​ൽ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ഇ​തി​ൽ കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ബെ​സ് പ​ദ്ധ​തി കാ​സ​ർ​കോ​ട് മൈ​ലാ​ട്ടി​യി​ൽ ഈ ​ഡി​സം​ബ​റി​ൽ ക​മീ​ഷ​ൻ ചെ​യ്യും. 125 മെ​ഗാ​വാ​ട്ടാ​ണ് രാ​ത്രി നാ​ലു​മ​ണി​ക്കൂ​ർ നേ​രം വി​ത​ര​ണം ചെ​യ്യാ​നാ​യി പ​ദ്ധ​തി​യി​ൽ​നി​ന്ന് ഉ​ൽ​പാ​ദി​പ്പി​ക്കു​ക. ക​ണ്ണൂ​രി​ലെ ശ്രീ​ക​ണ്ഠ​പു​രം പ​ദ്ധ​തി​ക്ക് 160 എം.​ഡ​ബ്ല്യൂ.​എ​ച്ച് ശേ​ഷി​യും കാ​സ​ർ​കോ​ട്ടെ മു​ള്ളേ​രി​യി​ലേ​തി​ന് 60 എം.​ഡ​ബ്ല്യൂ.​എ​ച്ച് ശേ​ഷി​യു​മാ​ണു​ള്ള​ത്.

സ​ർ​ക്കാ​ർ സ്ഥ​ലം മാ​ത്രം വി​ട്ടു​ന​ൽ​കി സ്വ​കാ​ര്യ ക​മ്പ​നി സൗ​രോ​ർ​ജം സം​ഭ​രി​ച്ച് രാ​ത്രി​യി​ലെ നാ​ലു മ​ണി​ക്കൂ​ർ നേ​രം വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ഇ​തു​മൂ​ലം സ​ർ​ക്കാ​റി​ന് യൂ​നി​റ്റി​ന് ഏ​ഴു​രൂ​പ​യു​ടെ അ​ടു​ത്ത് മാ​ത്ര​മേ ചെ​ല​വ് വ​രു​ന്നു​ള്ളൂ. മൂ​ന്ന് ജി​ല്ല​ക​ളി​ലേ​യും പ്ര​ശ്‌​ന​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന്ത്രി​ക്ക് മു​മ്പാ​കെ ഉ​ന്ന​യി​ച്ചു. മ​ഴ​ക്കാ​ല​ത്ത് രാ​ത്രി​ക​ളി​ൽ അ​ധി​ക ലൈ​ൻ​മാ​ന്റെ ഡ്യൂ​ട്ടി അ​നു​വ​ദി​ക്കാ​നു​ള്ള പ്ര​പോ​സ​ൽ ത​യാ​റാ​ക്കാ​ൻ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

യോ​ഗ​ത്തി​ൽ എം.​എ​ൽ.​എ​മാ​രാ​യ കെ.​വി. സു​മേ​ഷ്, വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, വ​യ​നാ​ട് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ, കെ.​എ​സ്.​ഇ.​ബി നോ​ർ​ത്ത് മ​ല​ബാ​ർ റീ​ജ്യ​ൻ ചീ​ഫ് എ​ൻ​ജി​നീ​യ​ർ ടി.​എ​സ്. ജ​യ​ശ്രീ, മ​റ്റ് വൈ​ദ്യു​തി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsSunny Josephelectricity usekannur
News Summary - Electricity complaints: Mandal-headed committees should be activated - Minister Sunny Joseph
Next Story