Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഏ​ല​പ്പീ​ടി​ക...

ഏ​ല​പ്പീ​ടി​ക വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ചെണ്ടുമല്ലി പൂക്കൾ വിരിയും; അഴക്​ കുത്തിയൊഴുകും

text_fields
bookmark_border
ഏ​ല​പ്പീ​ടി​ക വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ചെണ്ടുമല്ലി പൂക്കൾ വിരിയും; അഴക്​ കുത്തിയൊഴുകും
cancel
Listen to this Article

ക​ണ്ണൂ​ർ: ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഏ​ല​പ്പീ​ടി​ക 29ാം മൈ​ൽ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ ഇ​നി സ​ഞ്ചാ​രി​ക​ൾ​ക്ക് മൂ​ക്കു​പൊ​ത്താ​തെ വ​രാം. വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പം ത​ള്ളി​യ മാ​ലി​ന്യം നീ​ക്കം ചെ​യ്തു. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഇ​വി​ടെ​യി​നി ചെ​ണ്ടു​മ​ല്ലി പൂ​ക്ക​ൾ വി​രി​യും. ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ​യും ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ ചെ​ണ്ടു​മ​ല്ലി തൈ​ക​ൾ വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി തി​ങ്ക​ളാ​ഴ്​​ച ന​ട​ക്കും.

ക​ണ്ണൂ​ർ -വ​യ​നാ​ട് റൂ​ട്ടി​ലെ പ്ര​ധാ​ന വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളി​ൽ ഒ​ന്നാ​ണ് 29ാം മൈ​ൽ വെ​ള്ള​ച്ചാ​ട്ടം. എ​ന്നാ​ൽ, ഇ​വി​ടെ മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​യ​തോ​ടെ ദു​ർ​ഗ​ന്ധം കാ​ര​ണം സ​ഞ്ചാ​രി​ക​ൾ വ​രാ​തെ​യാ​യി. ഇ​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​യു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്. 'തെ​ളി​നീ​രൊ​ഴു​കും ന​വ​കേ​ര​ളം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ദേ​ശ​ത്തു​നി​ന്നും അ​ഞ്ച് ലോ​ഡ് മാ​ലി​ന്യം നീ​ക്കി.

ഹ​രി​ത ക​ർ​മ​സേ​ന, വി​വി​ധ ക്ല​ബു​ക​ൾ, യു​വ​ജ​ന സം​ഘ​ട​ന​ക​ൾ, വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ, എ​സ്.​പി.​സി കാ​ഡ​റ്റു​ക​ൾ, എ​ൻ.​എ​സ്.​എ​സ് വ​ള​ന്റി​യ​ർ​മാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് ശു​ചീ​ക​ര​ണ​ത്തി​നാ​യി കൈ​കോ​ർ​ത്ത​ത്. ശേ​ഖ​രി​ച്ച മാ​ലി​ന്യം ക്ലീ​ൻ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റി. ഇ​നി ഇ​വി​ടെ അ​ഞ്ഞൂ​റോ​ളം ചെ​ണ്ടു​മ​ല്ലി തൈ​ക​ളാ​ണ് വെ​ച്ചു​പി​ടി​പ്പി​ക്കു​ക. പ​രി​പാ​ല​ന ചു​മ​ത​ല പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ക്കും. മാ​ലി​ന്യം വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പ​ത്തെ മി​നി എം.​സി.​എ​ഫി​ലോ കു​പ്പി​ക്കൂ​ടി​ലോ ഇ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur Newselappedika waterfalls
News Summary - elappedika waterfalls
Next Story