റോഡുപണിക്കിടെ മണ്ണിനടിയിൽ മുട്ടകൾ
text_fieldsപാടിയോട്ടുചാൽ: റോഡ് പണിക്കുമണ്ണു നീക്കം ചെയ്യുന്നതിനിടെ മണ്ണിനടിയില് മുട്ടകള് കണ്ടെത്തി. പെരിങ്ങോം വയക്കര പഞ്ചായത്തിലെ വയക്കര ചെമ്പുല്ലാഞ്ഞി റോഡിന്റെ നിര്മാണത്തിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു മണ്ണു നീക്കം ചെയ്യുന്നതിനിടെ ചൊവ്വാഴ്ച രാവിലെയാണ് 25 മുട്ടകള് കണ്ടെത്തിയത്.
ഇതിനൊപ്പം രണ്ട് പാമ്പിന് കുഞ്ഞുങ്ങളെയും കണ്ടതോടെ നാട്ടുകാര് പരിഭ്രാന്തരായി. പാമ്പിന്റെ മുട്ടകളാവാം എന്ന് സംശയവും ഉയര്ന്നു. വനം വകുപ്പിന്റെ ബീറ്റ് ഓഫിസറെ വിവരമറിയിക്കുകയും മുട്ടകളുടെ ചിത്രം അയച്ചു നല്കുകയും ചെയ്തു. മുട്ടകള് ഉടുമ്പിന്റേതാണ് എന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

