മെഡിക്കല്‍ കോളജിലും ഇനി ഡി.വൈ.എഫ്.ഐ പൊതിച്ചോര്‍
text_fieldsrepresentational image
കണ്ണൂര്‍: ഡി.വൈ.എഫ്.ഐയുടെ ‘ഹൃദയപൂര്‍വം’ പൊതിച്ചോറ് ശനിയാഴ്ച മുതല്‍ പരിയാരം മെഡിക്കല്‍ കോളജിലും വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 1200 മുതല്‍ 1500 വരെ പൊതിച്ചോറുകള്‍ ആദ്യഘട്ടത്തില്‍ വിതരണം ചെയ്യും. വിതരണോദ്ഘാടനം മുന്‍ മന്ത്രി ഇ.പി. ജയരാജന് നിര്‍വഹിക്കും. നിലവിൽ ജില്ല ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് ഡി.വൈ.ഫ്.ഐയുടെ നേതൃത്വത്തിൽ പൊതിച്ചോർ വിതരണം ചെയ്യുന്നത്.
മെഡിക്കല്‍ കോളജിലെ അഡ്മിറ്റ് കാര്‍ഡാണ് പൊതിച്ചോര്‍ വാങ്ങാന്‍ കൊണ്ടുവരേണ്ടത്. ഓരോ കാര്‍ഡിനും രണ്ടുവീതം പൊതി നല്‍കുമെന്ന് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി സരിന് ശശി, പ്രസിഡന്റ് മുഹമ്മദ് അഫ്സല്, പി.എം. അഖില്‍, സി.പി. ഷിജു എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

