Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂരിൽ സി.പി.എം...

കണ്ണൂരിൽ സി.പി.എം ലോക്കൽ സെക്രട്ടറിക്കെതിരെ പീഡന പരാതിയുമായി ഡി.വൈ.എഫ്.ഐ വനിതാ നേതാവ്

text_fields
bookmark_border
കണ്ണൂരിൽ സി.പി.എം ലോക്കൽ സെക്രട്ടറിക്കെതിരെ പീഡന പരാതിയുമായി ഡി.വൈ.എഫ്.ഐ വനിതാ നേതാവ്
cancel
Listen to this Article

കണ്ണൂര്‍: സി.പി.എം ലോക്കൽ സെക്രട്ടറിയും പേരാവൂർ ഏരിയ കമ്മിറ്റി അംഗവുമായ യുവ നേതാവിനെതിരെ പീഡന പരാതി. ഡി.വൈ.എഫ്.ഐയുടെ ബ്ലോക്ക്‌ ഭാരവാഹിയായ വനിതാ നേതാവാണ് ഡി.വൈ.എഫ്.ഐയുടെ മുൻ ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്ന ഇയാൾക്കെതിരെ പാർട്ടിയിൽ പീഡന പരാതി നൽകിയത്.

ഏപ്രിൽ 22നാണ് പരാതിക്കാധാരമായ സംഭവം. ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തിൽ ഇരുവരും പ്രതിനിധികളായിരുന്നു. സമ്മേളനത്തിന് ഒരുമിച്ചു പോകാമെന്നും അതിനായി രാവിലെ ഏരിയ കമ്മിറ്റി ഓഫിസിൽ എത്താനും യുവ നേതാവ് വനിതാ നേതാവിനോട് നിർദേശിച്ചു. തുടർന്ന് ഏരിയ കമ്മിറ്റി ഓഫിസിനുള്ളിലുള്ള മീഡിയ റൂമിൽവെച്ച്​ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. തുടർന്ന് യുവതി ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തിനും സി.പി.എം ജില്ല കമ്മിറ്റിക്കും പരാതി നൽകി.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗം പരാതിയിൽ അടിയന്തര നടപടി എടുക്കാൻ ഇരിട്ടി ഏരിയ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്​. എന്നാൽ, സംഭവത്തിൽ പെൺകുട്ടി ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DYFIsexual harassmentrapeCPM
News Summary - DYFI leader files sexual harassment complaint against CPM local secretary in Kannur
Next Story