Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലഹരിമരുന്ന് വിൽപന ...

ലഹരിമരുന്ന് വിൽപന ശ്രീകണ്ഠപുരത്ത് രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
theif
cancel
camera_alt

ഓ​ട​ത്തു​പാ​ല​ത്തി​നു സ​മീ​പം അറസ്റ്റിലായ മുഹമ്മദ് ഷഹൽ, സജു

ശ്രീ​ക​ണ്ഠ​പു​രം: ഗൂ​ഗ്ൾ പേ ​വ​ഴി പ​ണം വാ​ങ്ങി വ​ൻ​തോ​തി​ൽ മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം.​ഡി.​എം.​എ വി​ൽ​ക്കു​ന്ന ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി. ശ്രീ​ക​ണ്ഠ​പു​രം അ​ടു​ക്ക​ത്തെ വ​ട​ക്കേ​പ​റ​മ്പി​ൽ സ​ജു (44), ചെ​ങ്ങ​ളാ​യി ചേ​ര​ൻ​കു​ന്നി​ലെ പു​തി​യ​പു​ര​യി​ൽ മു​ഹ​മ്മ​ദ് ഷ​ഹ​ൽ (24) എ​ന്നി​വ​രെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം എ​സ്.​എ​ച്ച്.​ഒ രാ​ജേ​ഷ് മാ​രാം​ഗ​ല​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

പി​ടി​യി​ലാ​യ ഇ​രു​വ​രും ഡ്രൈ​വ​ർ​മാ​രാ​ണ്. ശ​നി​യാ​ഴ്ച രാ​ത്രി ശ്രീ​ക​ണ്ഠ​പു​രം ഓ​ട​ത്തു​പാ​ല​ത്തി​നു സ​മീ​പ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ചെ​മ്പേ​രി​യി​ൽ ലഹരിമ​രു​ന്ന് ന​ൽ​കി തി​രി​കെ വ​രു​ന്ന​തി​നി​ടെ​യാ​ണ് കെ.​എ​ൽ 59 ടി. 2424 ​കാ​റു​മാ​യി പി​ടി​യി​ലാ​യ​ത്. 14.06 ഗ്രം ​എം.​ഡി.​എം.​എ ഇ​വ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. ഏ​റെ​ക്കാ​ല​മാ​യി ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ല​ട​ക്കം വ്യാ​പ​ക​മാ​യി ലഹരിമ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണ് ഇ​വ​രെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഗൂ​ഗ്ൾ പേ ​വ​ഴി പ​ണം അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​പ്പി​ച്ച ശേ​ഷം പ​റ​ഞ്ഞ സ്ഥ​ല​ത്ത് ലഹരിമ​രു​ന്ന് എ​ത്തി​ക്കു​ന്ന രീ​തി​യാ​ണ് ഇ​വ​ർ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഏ​റെ നാ​ളാ​യി സം​ഘം പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡം​ഗ​ങ്ങ​ൾ, ശ്രീ​ക​ണ്ഠ​പു​രം സ്റ്റേ​ഷ​ൻ എ​സ്.​ഐ ബാ​ല​കൃ​ഷ്ണ​ൻ, എ.​എ​സ്.​ഐ​മാ​രാ​യ എം. ​സു​രേ​ഷ്, സി.​പി. സ​ജി​മോ​ൻ, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ കെ. ​സ​ജീ​വ​ൻ, സി.​വി. ര​ജീ​ഷ്, എം. ​വി​ജേ​ഷ് എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedDrug salesSrikanthpuram
News Summary - Drug sales Two people were arrested in Srikanthpuram
Next Story