തലശ്ശേരി ടൗണിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
text_fieldsപഴയ ബസ് സ്റ്റാൻഡ് ഓടത്തിൽ പള്ളി പരിസരത്ത് പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നു
തലശ്ശേരി: നഗരത്തിൽ പൈപ്പ് പൊട്ടി റോഡിലൂടെ കുടിവെള്ളം കുത്തിയൊലിക്കുന്നു. പഴയ ബസ് സ്റ്റാൻഡ് ഓടത്തിൽ പള്ളി പരിസരത്താണ് കുടിവെളളം പാഴാകുന്നത്. റോഡിലൂടെ പുറത്തേക്ക് പരന്നൊഴുകുന്ന വെള്ളം പരിസരത്തെ ഓവുചാലിലേക്കാണ് ഒലിച്ചിറങ്ങുന്നത്.
പൈപ്പ് പൊട്ടിയിട്ട് നാലു ദിവസമായെങ്കിലും വാട്ടർ അതോറിറ്റി അധികൃതർ ഇവിടെ തിരിഞ്ഞു നോക്കിയില്ല.
ആഴ്ചകൾക്ക് മുമ്പ് ലോഗൻസ് റോഡിലും പൈപ്പ് പൊട്ടി ദിവസങ്ങളോളം കുടിവെള്ളം പാഴായിരുന്നു. പൈപ്പ് പൊട്ടിയാൽ നേരെയാക്കാൻ വാട്ടർ അതോറിറ്റിക്ക് സ്ഥിരം തൊഴിലാളികളില്ല. പുറത്ത് നിന്നുള്ള തൊഴിലാളികളെ വരുത്തിയാണ് തകരാറ് പരിഹരിക്കാറുള്ളത്. ഇതിനും ദിവസങ്ങൾ കാത്തിരിക്കണമെന്നാണ് നിലവിലെ സ്ഥിതി.
നഗരത്തിൽ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ പൈപ്പ് പൊട്ടൽ തുടർക്കഥയായി മാറുകയാണ്. ഇങ്ങനെയായാൽ വേനൽകാലത്ത് കുടിവെള്ളത്തിന് നെട്ടോട്ടമോടേണ്ടി വരുമോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

