ഉണക്കമത്സ്യവും റെഡ് മീറ്റും അർബുദത്തിന് കാരണമാകും –ഡോ.കെ. രാംദാസ്
text_fieldsകണ്ണൂർ: റെഡ് മീറ്റിെൻറയും ഉപ്പിലിട്ട് ഉണക്കിയ മത്സ്യങ്ങളുടെയും ഉപയോഗം അർബുദത്തിനു കാരണമാകുമെന്ന് തിരുവനന്തപുരം ആർ.സി.സിയിലെ റേഡിയേഷൻ ഓങ്കോളജി വിഭാഗം തലവനും പ്രഫസറുമായ ഡോ. കെ. രാംദാസ്. കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലോക സ്തനാർബുദ ബോധവത്കരണ മാസാചരണത്തിെൻറ ഭാഗമായി 'കാൻസർ തടയുന്നതിനുള്ള ജീവിതശൈലിയിലെ പരിഷ്കരണങ്ങൾ' എന്ന വിഷയത്തെ ആധാരമാക്കി നടത്തിയ ഗൂഗ്ൾ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് ഡി. കൃഷ്ണനാഥ പൈ അധ്യക്ഷതവഹിച്ചു. കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റി വൈസ് പ്രസിഡൻറ് ഡോ. ബി.വി. ഭട്ട് സ്വാഗതവും ടി.എം. ദിലീപ് കുമാർ നന്ദിയും പറഞ്ഞു.
ഒരു മാസം നീളുന്ന തീവ്രസ്തനാർബുദ ബോധവത്കരണ പരിശീലന പരിപാടികളുടെയും മാതൃ സുരക്ഷാ കവചം പരിപാടിയുടെയും ഭാഗമായി അർബുദ രോഗമുക്തർക്കും മറ്റുള്ളവർക്കുമായി ഗൂഗ്ൾ മീറ്റ് വഴി സൗജന്യ യോഗപരിശീലന ക്ലാസുകൾക്ക് തുടക്കം കുറിച്ചു. യോഗ വിദഗ്ധരായ ഡോ. ടി.വി. പത്മനാഭൻ മാസ്റ്റർ, ടി.കെ. ദീപ്തി എന്നിവർ നേതൃത്വം നൽകി. ഡി. കൃഷ്ണനാഥ പൈ അധ്യക്ഷതവഹിച്ചു. ടി.പി. മധുസൂദനൻ സ്വാഗതവും ഡോ. ബി.വി. ഭട്ട് നന്ദിയും പറഞ്ഞു.
അർബുദ ചികിത്സക്കായുള്ള വിവിധ തരം സാമ്പത്തിക സഹായ പദ്ധതികളെക്കുറിച്ചും ഇൻഷുറൻസ് പദ്ധതികളെ കുറിച്ചും നടത്തിയ ക്ലാസുകൾക്ക് മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ കാലിക്കറ്റ് റീജനൽ കോഓഡിനേറ്റർ തറുവായി ഹാജി, ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി സീനിയർ ഡിവിഷനൽ മാനേജർ സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി. ഡി. കൃഷ്ണനാഥ പൈ അധ്യക്ഷത വഹിച്ചു. ഡോ. വി.സി. രവീന്ദ്രൻ സ്വാഗതവും ടി.എം. ദിലീപ് കുമാർ നന്ദിയും പറഞ്ഞു.