Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോൺഗ്രസിന്​...

കോൺഗ്രസിന്​ സ്വപ്​നസാഫല്യം; ഡി.സി.സിക്ക്​ പുതിയ ആസ്​ഥാനം

text_fields
bookmark_border
കോൺഗ്രസിന്​ സ്വപ്​നസാഫല്യം; ഡി.സി.സിക്ക്​ പുതിയ ആസ്​ഥാനം
cancel
camera_alt

പു​തി​യ ഡി.​സി.​സി ഓ​ഫി​സി​നു മു​ന്നി​ൽ സ്​​ഥാ​പി​ച്ച ഗാ​ന്ധി പ്ര​തി​മ​ക്ക്​ മു​ന്നി​ൽ നേ​താ​ക്ക​ൾ

ക​ണ്ണൂ​ർ: ജി​ല്ല കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി​ക്ക്​ പു​തി​യ ആ​സ്​​ഥാ​ന​മെ​ന്ന സ്വ​പ്​​ന​ത്തി​ന്​ സാ​ഫ​ല്യം. പു​തു​താ​യി നി​ർ​മി​ച്ച കോ​ൺ​ഗ്ര​സ്​ ഭ​വ​െൻറ ഉ​ദ്​​ഘാ​ട​നം എ.​ഐ.​സി.​സി മു​ൻ പ്ര​സി​ഡ​ൻ​റ്​ രാ​ഹു​ൽ ഗ​ന്ധി എം.​പി ഒാ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു.

ജി​ല്ല​യി​ലെ വി​വി​ധ കോ​ൺ​​ഗ്ര​സ്​ ഓ​ഫി​സു​ക​ളി​ലും ​ കോ​ൺ​ഗ്ര​സ്​ പോ​ഷ​ക​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ​ൾ​ഫി​ലും ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​െൻറ ത​ത്സ​മ​യ വി​ഡി​യോ പ്ര​ദ​ർ​ശ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ര​യും വി​യ​ർ​പ്പു​മാ​ണ്​ കോ​ൺ​ഗ്ര​സ്​ ഭ​വ​െൻറ ശ​ക്​​തി​യെ​ന്നും ജ​ന​ങ്ങ​ൾ​ക്ക്​ എ​ന്തു സ​ഹാ​യ​ത്തി​നും ആ​ശ്ര​യി​ക്കാ​വു​ന്ന കേ​ന്ദ്ര​മാ​യി കോ​ൺ​ഗ്ര​സ്​ ഭ​വ​ൻ മാ​റ്റ​ണ​മെ​ന്നും ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

എ.​ഐ.​സി.​സി സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി നാ​ട മു​റി​ക്ക​ൽ ച​ട​ങ്ങ് നി​ർ​വ​ഹി​ച്ചു. കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​ൻ എം.​പി ഭ​ദ്ര​ദീ​പം കൊ​ളു​ത്തി. പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ എ​ൻ. രാ​മ​കൃ​ഷ്​​ണ​ൻ സ്​​മാ​ര​ക ഓ​ഡി​റ്റോ​റി​യ​വും കെ. ​സു​ധാ​ക​ര​ൻ എം.​പി കെ. ​ക​രു​ണാ​ക​ര​ൻ സ്​​മാ​ര​ക ഹാ​ളും കെ.​പി.​സി.​സി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി, കെ. ​സു​രേ​ന്ദ്ര​ൻ സ്​​മാ​ര​ക റീ​ഡി​ങ്​ റൂം ​ഉ​ദ്ഘാ​ട​ന​വും പി.​ടി. തോ​മ​സ് എം.​എ​ൽ.​എ സാ​മു​വ​ൽ ആ​റോ​ൺ സ്​​മാ​ര​ക പൊ​ളി​റ്റി​ക്ക​ൽ റ​ഫ​റ​ൻ​സ് ലൈ​ബ്ര​റി​യും ഉ​ദ്ഘാ​ട​നം ചെ​യ്​​തു. യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ്സ​ൻ ഗാ​ന്ധി പ്ര​തി​മ അ​നാ​ച്ഛാ​ദ​നം നി​ർ​വ​ഹി​ച്ചു. കെ.​സി. വേ​ണു​ഗോ​പാ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി, ടി. ​സി​ദ്ദി​ഖ് എം.​എ​ൽ.​എ, എ.​ഐ.​സി.​സി സെ​ക്ര​ട്ട​റി പി.​വി. മോ​ഹ​ൻ, എം.​എം. ഹ​സ​ൻ, പി.​ടി. തോ​മ​സ്, പി.​വി. ബാ​ബു​രാ​ജ്​ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഇന്ധനക്കൊള്ളയിലൂടെ കേന്ദ്രം നേടിയ പണമെവിടെയെന്ന്​ രാഹുൽ

കണ്ണൂർ: ഇന്ധനക്കൊള്ളയിലൂടെ നേടിയ 25 ലക്ഷം കോടി എവിടെപോയെന്ന്​ മോദിസർക്കാർ വിശദീകരിക്കണമെന്ന്​ രാഹുൽ ഗാന്ധി. കണ്ണൂർ ഡി.സി.സി ആസ്​ഥാനമന്ദിരം ഉദ്​ഘാടനം ചെയ്​ത്​ ഓൺലൈനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്​ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും രാജ്യത്തില്‍ പെട്രോളിനും ഡീസലിനും വില കൂട്ടുകയാണ്. 25 ലക്ഷം കോടിയാണ് ഇന്ധന വിലവര്‍ധനവിലൂടെ കേന്ദ്രസര്‍ക്കാര്‍ നേടിയത്. ഇൗ പണമൊന്നും നാട്ടുകാരുടെ ക്ഷേമത്തിന്​ വിനിയോഗിച്ചിട്ടില്ല. ജി.എസ്.ടി വന്നതുമുതല്‍ കര്‍ഷകരുടെയും വ്യാപാരികളുടെയും നട്ടെല്ലൊടിഞ്ഞു. മോദിസര്‍ക്കാര്‍ സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്നും കര്‍ഷകരെയും വ്യാപാരികളെയും ചൂഷണം ചെയ്​ത്​ അവരുടെ പോക്കറ്റില്‍നിന്ന്​ കൈയിട്ട്​ വാരുകയുമാണ്​. മോദി ചങ്ങാതിമാരായ ഏതാനും കോർപറേറ്റുകൾക്ക്​ മാത്രമാണ്​ നേട്ടം. ജനങ്ങളെ കൊള്ളയടിച്ച്​ കോർപറേറ്റുകളെ ​വളർത്തുകയാണ്​ കേന്ദ്രം ചെയ്യുന്നത്​. ഒടുവിൽ രാജ്യത്തി​െൻറ വിലയേറിയ സമ്പത്തായ പൊതുമേഖലാ സ്​ഥാപനങ്ങളും മോദിയുടെ ചങ്ങാതിമാരായ മുതലാളിമാർക്ക്​ കൈമാറാനും തീരുമാനിച്ചിരിക്കുന്നു. രാജ്യത്തി​െൻറ ആസ്​തി വില്‍പന ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ലമെൻറില്‍ ചര്‍ച്ച ചെയ്യുന്നതില്‍നിന്ന്​ മോദിസര്‍ക്കാര്‍ ഒളിച്ചോടുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രാജ്യമാകെ കോണ്‍ഗ്രസ് പ്രക്ഷോഭമാരംഭിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഉ​ദ്​ഘാ​ട​നം സ​തീ​ശ​ൻ പാ​ച്ചേ​നി​ക്കു​ള്ള യാ​ത്ര​യ​യ​പ്പാ​യി

ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സ്​ ഭ​വ​െൻറ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്​ സ്​​ഥാ​ന​മൊ​ഴി​യു​ന്ന ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ സ​തീ​ശ​ൻ പാ​ച്ചേ​നി​ക്കു​ള്ള യാ​ത്ര​യ​യ​പ്പ്​ കൂ​ടി​യാ​യി. നി​യു​ക്​​ത ഡി.​സി.​സി ​പ്ര​സി​ഡ​ൻ​റ്​ മാ​ർ​ട്ടി​ൻ ജോ​ർ​ജ്​ ​ശ​നി​യാ​ഴ്​​ച ചു​മ​ത​ല ഏ​റ്റെ​ടു​ക്കും. ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് എ​ന്ന നി​ല​യി​ൽ പാ​ച്ചേ​നി​യു​ടെ അ​വ​സാ​ന പാ​ർ​ട്ടി പ​രി​പാ​ടി​യാ​യി​രു​ന്നു ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്. പ​രേ​ത​നാ​യ കെ. ​സു​രേ​ന്ദ്ര​ൻ ഡി.​സി.​സി പ്ര​സി​ഡ​ൻ​റാ​യി​രി​ക്കെ 2013ലാ​ണ്​​ ഡി.​സി.​സി​ക്ക്​ പു​തി​യ ആ​സ്​​ഥാ​നം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന ​െക​ട്ടി​ടം പൊ​ളി​ച്ച്​ പു​തി​യ​തി​െൻറ നി​ർ​മാ​ണം തു​ട​ങ്ങി​യെ​ങ്കി​ലും പ്ര​വൃ​ത്തി നീ​ണ്ടു​പോ​യി. ഇ​തേ​ചൊ​ല്ലി ഒ​​ട്ടേ​റെ വി​വാ​ദ​ങ്ങ​ളു​മു​ണ്ടാ​യി. 2016ൽ ​ഡി.​സി.​സി പ്ര​സി​ഡ​ൻ​റാ​യ സ​തീ​ശ​ൻ പാ​ച്ചേ​നി ജി​ല്ല കോ​ൺ​ഗ്ര​സി​െൻറ ത​ല​പ്പ​ത്ത്​ എ​ത്തി​യ​തോ​ടെ​യാ​ണ്​ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്ക്​ ജീ​വ​ൻ വെ​ച്ച​ത്.

ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ സം​സാ​രി​ച്ച നേ​താ​ക്ക​ളെ​ല്ലാം ഓ​ഫി​സ്​ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ലെ സ​തീ​ശ​ൻ പാ​ച്ചേ​നി​യു​ടെ ശ്ര​മ​ത്തെ പ്ര​കീ​ർ​ത്തി​ക്കു​ക​യും ചെ​യ്​​തു. അ​ദ്ദേ​ഹ​ത്തി​ന്​ ഉ​പ​ഹാ​ര​ങ്ങ​ളും ന​ൽ​കി. ഡി.​സി.​സി​യു​ടെ ഉ​പ​ഹാ​രം കെ.​പി. സി.​സി പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​ൻ എം.​പി​യും യൂ​ത്ത്​ കോ​ൺ​ഗ്ര​സി​െൻറ ഉ​പ​ഹാ​രം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സു​ദീ​പ്​ ജ​യിം​സും സ​തീ​ശ​ൻ പാ​ച്ചേ​നി​ക്ക്​​ കൈ​മാ​റി.

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ബഹിഷ്​കരിച്ചെന്ന്

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ്വ​പ്​​ന​മാ​യ ജി​ല്ല ആ​സ്​​ഥാ​ന മ​ന്ദി​ര​ത്തി​െൻറ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ നി​ന്ന്​ ഉ​മ്മ​ൻ ചാ​ണ്ടി​യും ര​മേ​ശ്​​ ചെ​ന്നി​ത്ത​ല​യും വി​ട്ടു​നി​ന്നെ​ന്ന്​ ആ​ക്ഷേ​പം. ഒാ​ൺ​ലൈ​ൻ വ​ഴി ഇ​രു​വ​രും ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കു​മെ​ന്ന്​ നേ​ര​ത്തെ ജി​ല്ല​യി​ലെ നേ​താ​ക്ക​ൾ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഒാ​ൺ​ലൈ​ൻ​വ​ഴി പോ​ലും ഇ​രു​വ​രും സം​സാ​രി​ക്കാ​ത്ത​താ​ണ്​ ഇ​വ​ർ വി​ട്ടു​നി​ന്നെ​ന്ന ആ​ക്ഷേ​പ​ത്തി​ന്​ വ​ഴി​വെ​ച്ച​ത്. ഡി.​സി.​സി അ​ധ്യ​ക്ഷ​ന്മാ​രു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ഇൗ ​ആ​ക്ഷേ​പ​ത്തി​ന്​ ശ​ക്തി​യു​മു​ണ്ടാ​യി. എ​ന്നാ​ൽ, ഉ​മ്മ​ൻ ചാ​ണ്ടി​യും ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യും ഡി.​സി.​സി ഒാ​ഫി​സ്​ ഉ​ദ്​​ഘാ​ട​ന​ത്തി​െൻറ സ​ന്തോ​ഷം ഫേ​സ്​​ബു​ക്കി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ജി​ല്ല ​േകാ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി​യു​ടെ പു​തി​യ ആ​സ്​​ഥാ​ന മ​ന്ദി​ര​ത്തി​െൻറ ഉ​ദ്​​ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ഒാ​ൺ​ലൈ​ൻ മു​ഖേ​ന പ​െ​ങ്ക​ടു​ത്ത​താ​യി ഉ​മ്മ​ൻ ചാ​ണ്ടി ഫേ​സ്​ ബു​ക്കി​ൽ വ്യ​ക്​​ത​മാ​ക്കി​യ​പ്പോ​ൾ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സൂം ​മീ​റ്റി​ങ്​ വ​ഴി പ​ങ്കെ​ടു​ത്ത​താ​യി ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യും കു​റി​ച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur DCCNew headquarters
News Summary - Dream come true for Congress; New headquarters for kannur DCC
Next Story