Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജനനവും മരണവും...

ജനനവും മരണവും രജിസ്റ്റർ ചെയ്യാൻ വൈകരുത്

text_fields
bookmark_border
registering births and deaths
cancel

ക​ണ്ണൂ​ർ: ജ​ന​ന​വും മ​ര​ണ​വും യ​ഥാ​സ​മ​യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്ത​ണ​മെ​ന്ന് ജ​ന​ന, മ​ര​ണ ര​ജി​സ്‌​ട്രേ​ഷ​ൻ ജി​ല്ലാ​ത​ല കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി യോ​ഗം നി​ർ​ദേ​ശി​ച്ചു. ജി​ല്ല​യി​ലെ 13 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ വ്യ​ക്തി​ക​ൾ ക​ഴി​ഞ്ഞ വ​ർ​ഷം 20 മു​ത​ൽ 29 ശ​ത​മാ​നം വ​രെ ജ​ന​ന, മ​ര​ണ ര​ജി​സ്‌​ട്രേ​ഷ​ൻ വൈ​കി​യാ​ണ് ന​ട​ത്തി​യ​തെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്റെ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി.

ജ​ന​ന​വും മ​ര​ണ​വും സം​ഭ​വ ദി​വ​സം മു​ത​ൽ 21 ദി​വ​സ​ത്തി​ന​കം പ്രാ​ദേ​ശി​ക ര​ജി​സ്‌​ട്രേ​ഷ​ൻ യൂ​നി​റ്റി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ഇ​ത് നി​യ​മാ​നു​സ​ര​ണം നി​ർ​ബ​ന്ധ​മാ​ണ്. പ​ഞ്ചാ​യ​ത്തു​ക​ൾ, മു​നി​സി​പ്പാ​ലി​റ്റി​ക​ൾ, കോ​ർ​പ​റേ​ഷ​നു​ക​ൾ, ക​ന്റോ​ൺ​മെൻറ് ബോ​ർ​ഡ് എ​ന്നി​വ​യാ​ണ് പ്രാ​ദേ​ശി​ക ര​ജി​സ്‌​ട്രേ​ഷ​ൻ യൂ​നി​റ്റു​ക​ൾ. നി​ശ്ചി​ത ദി​വ​സം ക​ഴി​ഞ്ഞാ​ൽ സം​ഭ​വ​ദി​വ​സം മു​ത​ൽ 30 ദി​വ​സം വ​രെ ര​ണ്ടു രൂ​പ പി​ഴ​യൊ​ടു​ക്കി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ക​ഴി​ഞ്ഞ വ​ർ​ഷം ജി​ല്ല​യി​ൽ 36057 (18309 ആ​ൺ, 17748 പെ​ൺ) ജ​ന​ന ര​ജി​സ്‌​ട്രേ​ഷ​നും 24734 (13180 ആ​ൺ, 11554 പെ​ൺ) മ​ര​ണ ര​ജി​സ്‌​ട്രേ​ഷ​നും 175 നി​ർ​ജീ​വ ജ​ന​ന​വും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​നം ര​ജി​സ്റ്റ​ർ ചെ​യ്ത​ത് ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ​യി​ലും-6720, മ​ര​ണം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ലും-3443 ആ​ണ്. കു​ട്ടി​യു​ടെ പേ​ര് ചേ​ർ​ക്കാ​തെ ര​ജി​സ്റ്റ​ർ ചെ​യ്ത ജ​ന​ന​ങ്ങ​ളി​ൽ ഒ​രു വ​ർ​ഷ​ത്തി​ന​കം സൗ​ജ​ന്യ​മാ​യും അ​തി​നു​ശേ​ഷം അ​ഞ്ച് രൂ​പ ലേ​റ്റ് ഫീ ​ഒ​ടു​ക്കി​യും പേ​ര് ചേ​ർ​ക്കാം.

1970നു ​മു​മ്പു​ള്ള ര​ജി​സ്‌​ട്രേ​ഷ​നു​ക​ളി​ലെ തി​രു​ത്ത​ലു​ക​ൾ​ക്കും ചീ​ഫ് ര​ജി​സ്ട്രാ​റു​ടെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച് ക​ല​ക്ട​റേ​റ്റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ അ​സി. ക​ല​ക്ട​ർ അ​നൂ​പ് ഗാ​ർ​ഗ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​എം ധ​നീ​ഷ്, ഇ​ക്ക​ണോ​മി​ക്‌​സ് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഇ.​വി പ്രേ​മ​രാ​ജ​ൻ, ന​ഗ​ര​സ​ഭ​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:registration of births and deaths
News Summary - Don't delay in registering births and deaths
Next Story