Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightക​ണ്ട​ൽ പൊ​ക്കു​ട​നെ...

ക​ണ്ട​ൽ പൊ​ക്കു​ട​നെ അടുത്തറിയാൻ ഡോക്യുമെൻററി ഒരുങ്ങുന്നു

text_fields
bookmark_border
ക​ണ്ട​ൽ പൊ​ക്കു​ട​നെ അടുത്തറിയാൻ ഡോക്യുമെൻററി ഒരുങ്ങുന്നു
cancel

ക​ണ്ണൂ​ർ: ഒ​റ്റ​യാ​ന്മാ​രാ​യ ചി​ല സ​ർ​ഗാ​ത്മ​ക വ്യ​ക്തി​ത്വ​ങ്ങ​ൾ അ​വ​രു​ടെ സ​ർ​ഗ​ശേ​ഷി​കൊ​ണ്ടും ക​ഠി​നാ​ധ്വാ​നം കൊ​ണ്ടും ച​രി​ത്ര​ത്തി​ൽ സ്വ​യം അ​ട​യാ​ള​പ്പെ​ടു​ത്തും. ത​െൻറ ക​ർ​മ​പ​ഥ​ത്തി​ൽ സ്വ​യം വ​ള​ർ​ന്നു​പ​ന്ത​ലി​ച്ച്, സ​മ​കാ​ല​ത്തി​നും വ​രും കാ​ല​ത്തി​നും ത​ണ​ലും പ്ര​തീ​ക്ഷ​യു​മാ​യി​ത്തീ​ർ​ന്ന മ​ഹാ​വൃ​ക്ഷ​മാ​ണ് ക​ല്ലേ​ൻ പൊ​ക്കു​ട​ൻ എ​ന്ന ക​ണ്ട​ൽ പൊ​ക്കു​ട​ൻ.

പൊ​ക്കു​ട​െൻറ ക​ഥ ഒ​രേ​സ​മ​യം പ്ര​കൃ​തി​യു​ടെ പു​ന​ർ​ജീ​വ​ന​ത്തി​െൻറ​യും മാ​ന​വ​രാ​ശി​യു​ടെ പ്ര​ത്യാ​ശ​യു​ടെ​യും ക​ഥ​കൂ​ടി​യാ​ണ്. ആ ​ജീ​വി​തം പ​രി​സ്ഥി​തി പ​ഠ​ന​ത്തി​െൻറ​യും പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​െൻറ​യും പാ​ഠ​ശാ​ല​യാ​യി ന​മു​ക്കു മു​ന്നി​ൽ നീ​ണ്ടു​നി​വ​ർ​ന്നു കി​ട​ക്കു​ന്നു.

ഒ​രു പ്രാ​ന്ത​ൻ ക​ണ്ട​ലി​െൻറ ജീ​വ​ച​രി​ത്രം (Biography of a Mad Mangrove) എ​ന്ന പേ​രി​ൽ ക​ണ്ട​ൽ​കാ​ടു​ക​ളു​ടെ പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യ​വും ക​ല്ലേ​ൻ പൊ​ക്കു​ട​െൻറ ജീ​വി​ത​ത്തെ​യും മു​ൻ​നി​ർ​ത്തി ഡോ​ക്യു​മെൻറ​റി ഫി​ലിം പൂ​ർ​ത്തി​യാ​വു​ക​യാ​ണ്. എ​ഴു​ത്തു​കാ​ര​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​ടി. ബാ​ബു​രാ​ജാ​ണ് ആ​ശ​യ​വും പ​ഠ​ന​വും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഭൂ​മി​യു​ടെ വൃ​ക്ക​ക​ളാ​ണ് ക​ണ്ട​ൽ​ചെ​ടി​ക​ൾ എ​ന്നോ​ർ​മി​പ്പി​ക്കു​മ്പോ​ൾ​ത​ന്നെ സ​മ​കാ​ലി​ക ഹ​രി​ത രാ​ഷ്​​ട്രീ​യ​വും അ​ത് നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും പ്ര​ശ്ന​വ​ത്​​ക​രി​ക്കു​ന്നു​ണ്ട് ഈ ​ഡോ​ക്യു​മെൻറ​റി.

ര​മേ​ഷ് റോ​ഷ് കാ​മ​റ​യും സു​ജി​ബാ​ൽ എ​ഡി​റ്റി​ങ്ങും നി​ർ​വ​ഹി​ക്കു​ന്നു. പൊ​ക്കു​ട​െൻറ മ​ക്ക​ളാ​യ ആ​ന​ന്ദ​നും ര​ഘു​വും ചി​ത്ര​ത്തോ​ടൊ​പ്പം ചേ​രു​ന്നു. ക​രി​വെ​ള്ളൂ​ർ മു​ര​ളി, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നാ​യ ഹ​രി ന​ന​വ്, ആ​ശാ ഹ​രി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​വു​മു​ണ്ട്. ക​ണ്ട​ൽ പൊ​ക്കു​ട​നെ​ക്കു​റി​ച്ചു​ള്ള ക​വി​ത​ക​ൾ, ചി​ത്ര​ങ്ങ​ൾ, ഫോ​ട്ടോ​ഗ്രാ​ഫു​ക​ൾ എ​ന്നി​വ​യൊ​ക്കെ ഈ ​ഡോ​ക്യു​മെൻറ​റി​യി​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്. പ​ഴ​യ​ങ്ങാ​ടി, പു​ല്ലൂ​പ്പി​ക്ക​ട​വ്, ച​ക്ക​ര​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. ലാ​ൽ​ഹ​ര​യു​ടെ ബാ​ന​റി​ലാ​ണ് ചി​ത്ര​ത്തി​െൻറ നി​ർ​മാ​ണം.

Show Full Article
TAGS:mangrove forests Kallen Pokkudan Ecology Environment Ecological significance 
Next Story