എച്ച്.എം കവറുകള്‍ കാരിബാഗുകളാക്കരുത്
text_fieldsകണ്ണൂർ: കടകളിൽ സാധനം കൊണ്ടുപോകാന്‍ എച്ച്.എം കവര്‍ വ്യാപകമായി ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും കർശന നടപടിയെടുക്കുമെന്നും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നിയമനടപടി സ്വീകരിക്കാൻ രൂപവത്കരിച്ച പ്രത്യേക എൻഫോഴ്സ്മെന്റ് സംഘം. എച്ച്.എം കവറുകള്‍ കാരിബാഗുകളാക്കരുത്.
ബ്രാന്‍ഡഡ് ഉല്പന്നങ്ങളില് ഉല്പാദകരുടെ വിവരങ്ങള്‍ കവറില്‍ പ്രിന്റ് ചെയ്ത് വിപണനം നടത്താന്‍ മാത്രമേ എച്ച്. എം കവറുകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. പച്ചക്കറിക്കടകള്‍, ഫ്രൂട്ട്സ് സ്റ്റാള്‍, പലവ്യഞ്ജന കടകള്‍ എന്നിവിടങ്ങളില്‍ സാധനങ്ങള്‍ കൊണ്ടു പോകാന്‍ എച്ച്.എം കവര്‍ വ്യാപകമായി ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. ഇങ്ങനെ അനുവദനീയമല്ലാത്ത ഉപയോഗങ്ങള്‍ക്ക് എച്ച്.എം കവര്‍ ഉപയോഗിച്ചാല്‍ കുറഞ്ഞത് പതിനായിരം രൂപ ഫൈന്‍ ഈടാക്കുന്നതാണ്.ഇതിനു പുറമെ പ്ലാസ്റ്റിക് കാരി ബാഗും ചില കടകളില്‍നിന്നും വിതരണം ചെയ്യുന്നതായി ജില്ല എന്‍ഫോഴ്സ്മെന്റ് ടീമിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ല ശുചിത്വ മിഷന് അറിയിച്ചു. ഇത്തരം കവറുകള്‍ക്ക് പകരം തുണി അല്ലെങ്കില്‍ കടലാസ് കൊണ്ടുള്ള സഞ്ചികള്‍ മാത്രമേ ഉപയാഗിക്കാന്‍ പാടുള്ളൂ.
സ്ഥാപനങ്ങളില്‍ നിയമവിധേയമായ പേപ്പര്‍, തുണി കൊണ്ടുള്ള കവര്‍ എന്നിവയില്‍ മാത്രമേ ഉല്പന്നങ്ങള് വിതരണം ചെയ്യാന്‍ പാടുള്ളു എന്ന് ശുചിത്വ മിഷന് അറിയിച്ചു ഇത്തരം നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ enfoIsgd@gmail.com എന്ന മെയില്‍ വിലാസത്തില്‍ പൊതുജനങ്ങള്‍ക്ക് എന്‍ഫോഴ്സ്മെന്റ് ടീമിനെ അറിയിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

