Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കായികമികവിനൊപ്പം പരിസ്ഥിതി സംരക്ഷണവും; ഹരിതപെരുമാറ്റച്ചട്ടം പാലിച്ച് ജില്ലാ സ്‌കൂൾ കായികമേള

text_fields
bookmark_border
കണ്ണൂർ ജില്ലാ സ്‌കൂൾ കായികമേളയ്ക്ക് തലശ്ശേരിയിൽ തുടക്കം
കായികമികവിനൊപ്പം പരിസ്ഥിതി സംരക്ഷണവും; ഹരിതപെരുമാറ്റച്ചട്ടം പാലിച്ച് ജില്ലാ സ്‌കൂൾ കായികമേള
cancel
camera_alt

ജില്ല സ്‌കൂൾ കായികമേളയുടെ ഭാഗമായുള്ള ഇൻക്ലൂസിവ് സ്‌പോർട്‌സ് തലശ്ശേരി എ.എസ്.പി ഡോ.എം. നന്ദഗോപൻ ഉദ്ഘാടനം ചെയ്യുന്നു

തലശ്ശേരി: ജില്ല സ്‌കൂള്‍ കായികമേളയുടെ ഭാഗമായുള്ള ഇന്‍ക്ലൂസിവ് സ്‌പോര്‍ട്‌സ് തലശ്ശേരി ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മെമ്മോറിയല്‍ മുനിസിപ്പല്‍ സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടന്നു. മത്സരങ്ങള്‍ തലശ്ശേരി എ.എസ്.പി ഡോ.എം. നന്ദഗോപന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.പി എം.സി ഹാഷിം പതാകയുയര്‍ത്തി. ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റ് മെഡല്‍ ജേതാവ് വി.കെ. സുധി, ഡി.പി.ഒ സി.വി.എ ജലീല്‍, അനിത വടവതി, ഡയറ്റ് പ്രിന്‍സിപ്പല്‍ എസ്.കെ. ജയദേവന്‍, സി.എം. നിധിന്‍, സിദ്ദീഖ് കൂടത്തില്‍, വി. ഷബീര്‍, ടി.വി. ഷാജി എന്നിവർ സംസാരിച്ചു.

കണ്ണൂര്‍ നോര്‍ത്തിലെ മുഹമ്മദ് ഇഫ്‌സാന്‍ കായികതാരങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റവന്യൂ ജില്ല കായികമേള വ്യാഴാഴ്ച രാവിലെ ഒമ്പതരക്ക് തലശ്ശേരി നഗരസഭ സ്റ്റേഡിയത്തില്‍ കാരായി രാജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 15 ഉപജില്ലകളില്‍നിന്നുള്ള 2800 ഓളം വിദ്യാര്‍ഥികള്‍ മൂന്നു ദിവസമായി നടക്കുന്ന അത്‌ലറ്റിക്സ് മത്സരത്തില്‍ പങ്കെടുക്കും. കായിക മികവിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നല്‍കിയാണ് ഇത്തവണ മേള. ഹരിതപെരുമാറ്റച്ചട്ടം പാലിച്ചാണ് മേള നടത്തുക. സമാപന സമ്മേളനം 10നു വൈകീട്ട് 3.30ന് നഗരസഭ ചെയര്‍പേഴ്‌സൺ കാരായി ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - District Sports Fest Adopts Green Code
Next Story