കണ്ണൂർ ജില്ല പഞ്ചായത്തിന്റെ പാഷൻ ഫ്രൂട്ട് ഗ്രാമം പദ്ധതി വൻ വിജയത്തിലേക്ക്
text_fieldsചട്ടുകപ്പാറയിൽ പാഷൻ ഫ്രൂട്ട് ഗ്രാമത്തിൽ വിളവെടുപ്പ് നടന്നു
കണ്ണൂർ: കുടുംബശ്രീ പ്രവർത്തകർക്ക് പാഷൻ ഫ്രൂട്ട് വിപണനത്തിലൂടെ കൂടുതൽ വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ജില്ല പഞ്ചായത്തിന്റെ പാഷൻ ഫ്രൂട്ട് ഗ്രാമം പദ്ധതി വൻ വിജയത്തിലേക്ക്. പദ്ധതിയുടെ ജില്ലതല വിളവെടുപ്പ് കുറ്റ്യാട്ടൂർ പഞ്ചായത്തിലെ ചട്ടുകപ്പാറയിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു.
2021-22 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജില്ല പഞ്ചായത്ത് പാഷൻ ഫ്രൂട്ട് ഗ്രാമം പദ്ധതി നടപ്പാക്കിയത്. തിരഞ്ഞെടുത്ത 20 ഗ്രാമപഞ്ചായത്തുകളിലെ 200 കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പുകൾ പാഷൻ ഫ്രൂട്ട് കൃഷി ചെയ്തിട്ടുണ്ട്. പ്രാദേശിക വിപണിയിൽ വിൽപന നടത്തി ബാക്കിവരുന്നവ മൂല്യവർധിത വിഭവങ്ങളാക്കിമാറ്റാനുള്ള സംരംഭങ്ങൾക്കായി വർഷം ജില്ല പഞ്ചായത്ത് പദ്ധതി തയാറാക്കിയിട്ടുണ്ട്. കുറ്റ്യാട്ടൂർ പഞ്ചായത്തിൽ അഞ്ച് ജെ.എൽ.ജി ഗ്രൂപ്പുകളാണ് കൃഷി ചെയ്തത്.
ചട്ടുകപ്പാറ വേശാല വാർഡിൽ ഭാഗ്യശ്രീ ഗ്രൂപ്പിന്റെ കൃഷിയിടത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെജി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. സുരേഷ് ബാബു, വാർഡ് അംഗം എ.കെ. ശശിധരൻ, ജില്ല പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് സതീഷ് ബാബു, കുടുംബശ്രീ മിഷൻ ജില്ല കോഓഡിനേറ്റർ ഡോ. എം. സുർജിത്ത്, കൃഷി ഓഫിസർ കെ.കെ. ആദർശ്, സി.ഡി.എസ് ചെയർപേഴ്സൻ സി. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

