Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജില്ല ആശുപത്രി സൂപ്പർ...

ജില്ല ആശുപത്രി സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് വൈകും

text_fields
bookmark_border
ജില്ല ആശുപത്രി സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് വൈകും
cancel
camera_alt

നി​ർ​മാ​ണം ന​ട​ക്കു​ന്ന ജി​ല്ല

ആ​ശു​പ​ത്രി സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്ക്

ക​ണ്ണൂ​ർ: ജി​ല്ല ആ​ശു​പ​ത്രി​യി​ൽ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഇ​നി​യും വൈ​കും. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​നി​യും ഏ​റെ തീ​രാ​നു​ണ്ട്. മാ​ർ​ച്ചോ​ടു​കൂ​ടി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ​ബ്ലോ​ക്ക് തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തേ അ​ധി​കൃ​ത​രു​ടെ ​പ്ര​ഖ്യാ​പ​നം.

എ​ന്നാ​ൽ, ഓ​പ​റേ​ഷ​ൻ തി​യ​റ്റ​റു​ക​ൾ, പോ​സ്റ്റ് ഓ​പ​റേ​റ്റി​വ് വാ​ർ​ഡ്, ന്യൂ​റോ​ള​ജി, യൂ​റോ​ള​ജി വി​ഭാ​ഗം ഐ.​സി.​യു​ക​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം ഇ​നി​യും ഏ​റെ പൂ​ർ​ത്തി​യാ​കേ​ണ്ട​തു​ണ്ട്. ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ക​ഴി​യാ​തെ ബ്ലോ​ക്കി​ൽ ഒ​രു നി​ല​യി​ൽ രോ​ഗി​ക​ളെ നേ​​ര​ത്തേ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ അ​ഞ്ചു​നി​ല​ക​ളി​ലാ​യാ​ണ് സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഇ​തി​ൽ മൂ​ന്നാം നി​ല​യി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​ഴ​യ കെ​ട്ടി​ട​ത്തി​ലു​ള്ള പു​രു​ഷ വി​ഭാ​ഗ​ത്തി​ലെ മെ​ഡി​ക്ക​ൽ ജ​ന​റ​ൽ വാ​ർ​ഡി​ലെ രോ​ഗി​ക​ളെ​യാ​ണ് ഇ​വി​ടെ നി​ല​വി​ൽ കി​ട​ത്തി​യി​ട്ടു​ള്ള​ത്. പു​രു​ഷ വി​ഭാ​ഗ​ത്തി​ലെ മെ​ഡി​ക്ക​ൽ, സ​ർ​ജ​റി വാ​ർ​ഡു​ക​ളു​ടെ സ്ഥി​തി തീ​ർ​ത്തും ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ്. ഇ​തേ തു​ട​ർ​ന്നാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള രോ​ഗി​ക​ളെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ മാ​റ്റി​യ​ത്.

നി​ല​വി​ലു​ള്ള വാ​ർ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്താ​നാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം​പോ​ലും ക​ഴി​യാ​തെ പു​തി​യ ബ്ലോ​ക്കി​ലേ​ക്ക് രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ച്ച​ത്. ഏ​താ​ണ്ട് 62 കോ​ടി​യു​ടെ കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് സൂ​പ്പ​ർ സ്​​പെ​ഷാ​ലി​റ്റി ​​ബ്ലോ​ക്കി​ന്റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ജി​ല്ല പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ക്കി​യ മാ​സ്റ്റ​ർ പ്ലാ​ൻ പ്ര​കാ​രം പി ​ആ​ൻ​ഡ് സി ​പ്രോ​ജ​ക്ടാ​ണ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ഒ​ന്നാം നി​ല​യി​ൽ ക്രി​ട്ടി​ക്ക​ൽ യൂ​നി​റ്റ്, ഒ.​പി സൗ​ക​ര്യം, ഫാ​ർ​മ​സി, ഡോ​ക്ട​ർ​മാ​ർ​ക്കു​ള്ള റ​സ്റ്റ് റൂം ​എ​ന്നി​വ​യൊ​രു​ക്കും. ര​ണ്ടാം നി​ല​യി​ൽ ഓ​പ​റേ​ഷ​ൻ തി​യ​റ്റ​റു​ക​ൾ, പോ​സ്റ്റ് ഓ​പ​റേ​റ്റി​വ് വാ​ർ​ഡ്, ന്യൂ​റോ​ള​ജി, യൂ​റോ​ള​ജി വി​ഭാ​ഗം ഐ.​സി.​യു​ക​ൾ എ​ന്നി​വ സ​ജ്ജീ​ക​രി​ക്കും.

തു​ട​ർ​ന്നു​ള്ള നി​ല​ക​ളി​ൽ ഡ​യാ​ലി​സി​സ് യൂ​നി​റ്റ്, സ്പെ​ഷാ​ലി​റ്റി വാ​ർ​ഡ്, സ്ത്രീ​ക​ൾ​ക്കു​ള്ള സ്പെ​ഷ​ൽ വാ​ർ​ഡ്, ജ​ന​റ​ൽ വാ​ർ​ഡു​ക​ൾ എ​ന്നി​വ ക്ര​മീ​ക​രി​ക്കും. എ​ന്നാ​ൽ, ബ്ലോ​ക്കി​ന്റെ നി​ർ​മാ​ണം പൂ​ർ​ണ​തോ​തി​ൽ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത് വൈ​കു​ന്ന​ത് നി​ല​വി​ലെ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്ക് ഏ​റെ ദു​രി​തം വി​ത​ക്കും.

Show Full Article
TAGS:district hospitalsuper speciality block
News Summary - District Hospital Super Specialty Block will be delayed
Next Story