Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജില്ല വികസന സമിതി...

ജില്ല വികസന സമിതി യോഗം; ക്വാറി ഉൽപന്നങ്ങളുടെ വില ഏകീകരിക്കണം

text_fields
bookmark_border
ജില്ല വികസന സമിതി യോഗം; ക്വാറി ഉൽപന്നങ്ങളുടെ വില ഏകീകരിക്കണം
cancel

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ക്വാ​റി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല ഏ​കീ​ക​രി​ക്ക​ണ​മെ​ന്നും ക്വാ​റി മേ​ഖ​ല നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​വ​ർധനവിൽ നി​ർ​മാ​ണ മേ​ഖ​ല​ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കെ.​പി. മോ​ഹ​ന​ൻ എം.​എ​ൽ.​എ​യാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. ജി​ല്ല​യി​ലെ പ്ര​ധാ​ന ബീ​ച്ചു​ക​ളി​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന് രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി എം.​എ​ൽ.​എ പ​റ​ഞ്ഞു. ഭ​ര​ണാ​നു​മ​തി​യാ​യ പ്ര​വൃ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ജാ​ഗ്ര​ത കാ​ട്ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ല​ക്കോ​ട് -പൂ​ര​ക്ക​ട​വ് റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന​ടു​ത്ത് ക​ര​സം​ര​ക്ഷ​ണ​ത്തി​നാ​യി 1.05 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കി സാ​മ്പ​ത്തി​കാ​നു​മ​തി​ക്ക് സ​മ​ർ​പ്പി​ച്ച​താ​യി മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ എ​ക്‌​സി. എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. വി​ജി​ൻ എം.​എ​ൽ.​എ​യു​ടെ യോ​ഗ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണി​ത്. ക​വ്വാ​യി ബോ​ട്ട് ജെ​ട്ടി നി​ർ​മാ​ണ ഭാ​ഗ​മാ​യി ഡ്രെ​ഡ്ജ് ചെ​യ്ത മ​ണ​ൽ ലേ​ലം ചെ​യ്ത് നീ​ക്ക​ന്ന​തി​ന് റീ ​ടെ​ൻ​ഡ​ർ വെ​ച്ച​താ​യി ഇ​ൻ​ലാ​ന്റ് നാ​വി​ഗേ​ഷ​ൻ എ​ക്‌​സി. എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം.​എ​ൽ.​എ​യു​ടെ യോ​ഗ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണി​ത്. പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭാ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കി​ണ​ർ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.​ഐ.​ഐ.​ഡി.​സി എ​ക്‌​സി. എ​ൻ​ജി​നീ​യ​ർ, എ​ൽ.​എ​സ്.​ജി.​ഡി ജോ​യ​ന്റ് ഡ​യ​റ​ക്ട​ർ, മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ എ​ക്‌​സി. എ​ൻ​ജി​നീ​യ​ർ, പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ന്നി​വ​രു​ടെ സം​യു​ക്ത യോ​ഗം ചേ​ർ​ന്ന് ധാ​ര​ണ​യി​ലെ​ത്താ​ൻ ക​ല​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ നി​ർ​ദേ​ശം ന​ൽ​കി.

ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ലെ ത​ടി​ക്ക​ട​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ, പ​രി​യാ​രം പ​ഞ്ചാ​യ​ത്തി​ലെ കു​റ്റ്യേ​രി ഹൈ​സ്‌​കൂ​ൾ, കു​റ്റി​യാ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചു​ട്ട​ക​പ്പാ​റ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ എ​ന്നി​വ​ക്ക് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ച് വ​രു​ന്ന​താ​യി വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മു​ഖേ​നെ ത​ടി​ക്ക​ട​വ്, കു​റ്റ്യേ​രി സ്‌​കൂ​ളു​ക​ൾ​ക്ക് ഓ​രോ കോ​ടി രൂ​പ​യും ച​ട്ടു​ക​പ്പാ​റ സ്‌​കൂ​ളി​ന് 1.30 കോ​ടി രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്. പ​ണം അ​നു​വ​ദി​ച്ച് വ​ർ​ഷ​മൊ​ന്നാ​യി​ട്ടം നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ നീ​ങ്ങു​ന്നി​ല്ലെ​ന്ന എം.​വി. ഗോ​വി​ന്ദ​ൻ എം.​എ​ൽ.​എ​യു​ടെ പ്ര​തി​നി​ധി​യു​ടെ യോ​ഗ നി​ർ​ദേ​ശ​ത്തെ തു​ർ​ന്നാ​ണി​ത്.

പ​ഴ​ശ്ശി ഡാ​മി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി താ​ഴു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം, ജ​ല​സേ​ച​നം എ​ന്നി​വ​യു​ടെ കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണം കൈ​ക്കൊ​ള്ള​ണ​മെ​ന്നും അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​നു​ള്ള മു​ന്നൊ​രു​ക്കം വേ​ണ​മെ​ന്നും സ​ണ്ണി ജോ​സ​ഫ് എം.​എ​ൽ.​എ നി​ർ​ദേ​ശി​ച്ചു. പേ​രാ​വൂ​ർ മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ൾ മെ​യി​ന്റ​ന​ൻ​സ് റ​ണ്ണി​ങ് കോ​ൺ​ട്രാ​ക്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന റോ​ഡു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് പു​തി​യ പ്രൊ​പ്പോ​സ​ലു​ക​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും പൊ​തു​മ​രാ​മ​ത്ത് റോ​ഡ്, മെ​യി​ൻ​റ​ന​ൻ​സ് വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ​മാ​ർ അ​റി​യി​ച്ചു. എ​ട​ക്കാ​ട് പി.​എ​ച്ച്‌.​സി​യി​ലെ ഡ​യാ​ലി​സി​സ് യൂ​നി​റ്റ് മെ​യ് ആ​ദ്യ​വാ​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​പ്പി​ക്കു​മെ​ന്ന് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

ക​ല​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​ൽ.​എ​മാ​രാ​യ രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, കെ.​പി. മോ​ഹ​ന​ൻ, സ​ണ്ണി ജോ​സ​ഫ്, മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ലം പ്ര​തി​നി​ധി പി. ​ബാ​ല​ൻ, സ​ബ് ക​ല​ക്ട​ർ സ​ന്ദീ​പ് കു​മാ​ർ, ജി​ല്ല ഡെ​വ​ല​പ്‌​മെ​ന്റ് ക​മീ​ഷ​ണ​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ, അ​സി. ക​ല​ക്ട​ർ മി​സ​ൽ സാ​ഗ​ർ ഭ​ര​ത്, ഡെ​പ്യൂ​ട്ടി പ്ലാ​നി​ങ് ഓ​ഫി​സ​ർ ടി. ​രാ​ജേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priceDistrict Development Committee meetingquarry products
News Summary - District Development Committee meeting; The price of quarry products should be unified
Next Story