അപകടങ്ങൾ തുടർക്കഥ; പാൽ ചുരം റോഡിൽ റിഫ്ലക്ടർ ബോർഡുകൾ സ്ഥാപിച്ച് വ്യാപാരികൾ
text_fieldsറിഫ്ലക്ടർ ബോർഡുകൾ തലപ്പുഴ എസ്.എച്ച്.ഒ അനീഷ് കുമാർ, കേളകം എസ്.എച്ച്.ഒ ഇതിഹാസ് താഹ എന്നിവർ ഉദ്ഘാടനം ചെയ്യുന്നു
കൊട്ടിയൂർ: അപകടങ്ങൾ തുടർക്കഥയായ പാൽ ചുരം റോഡിൽ ബോയ്സ് ടൗണിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ച് ഭാഷകളിൽ തയാറാക്കിയ റിഫ്ലക്ടർ ബോർഡുകൾ സ്ഥാപിച്ചു. വഴി പരിചയമില്ലാത്തവരും ഗൂഗ്ൾ മാപ്പ് നോക്കി വരുന്നവരുമാണ് പലപ്പോഴും അപകടങ്ങളിൽപെടുന്നത്.
കൊടും വളവുകളും ചെങ്കുത്തായ ഇറക്കവും അപകടങ്ങളെ ക്ഷണിച്ചുവരുത്തുന്ന സാഹചര്യത്തിലാണ് ഏകോപന സമിതി ഇത്തരമൊരു ദൗത്യം നടത്തിയത്. എം.എസ്. തങ്കച്ചന്റെ അധ്യക്ഷതയിൽ തലപ്പുഴ എസ്.എച്ച്.ഒ അനീഷ് കുമാർ, കേളകം എസ്.എച്ച്.ഒ ഇതിഹാസ് താഹ, എന്നിവർ ഉദ്ഘാടനം ചെയ്തു.
കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, ഏകോപനസമിതി തലപ്പുഴ യൂനിറ്റ് നേതാക്കളായ ജോണി, കെകെ. സാബു, സി. ജോൺസൺ, പേരിയ യൂനിറ്റ് പ്രസിഡന്റ് ജോയ് വർഗീസ്, കേളകം പഞ്ചായത്ത് യൂനിറ്റ് ജനറൽ സെക്രട്ടറി കെ.പി. സിബി, പി.വി. പൗലോസ്, പൗലോസ്, ജോണി വെസ്റ്റേൺ, ബിജു പൗലോസ്, ഷീല വൈദ്യർ, സജിത, ജിൻസി, ലിസി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

