സമയം കളയാതെ പാൽ കുടിക്കാം; ആട്ടോമാറ്റിക്ക് മിൽക്ക് ഡിസ്പെൻസറുമായി വിദ്യാർഥിനി
text_fieldsധ്യാനശ്രീ ഗിരീഷ് മിൽക്ക് ഡിസ്പെൻസർ ഉപകരണം ജില്ല പഞ്ചായത്ത് പ്രസിഡന് കെ. കെ. രത്നകുമാരിക്ക് പരിചയപ്പെടുത്തുന്നു
കണ്ണൂർ: സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി കണ്ണൂരിൽ സംഘടിപ്പിച്ച ‘എന്റെ കേരളം പ്രദർശന’ത്തിലെ പൊതു വിദ്യാഭ്യാസ സ്റ്റാളിൽ പ്രദർശിപ്പിച്ച ധ്യാനശ്രീ ഗിരീഷിന്റെ കണ്ടുപിടിത്തം ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ കുട്ടികൾക്കുള്ള പാൽ വിതരണം സുഗമമാക്കുന്നതിന് ഉപകരിക്കുന്ന ആട്ടോമാറ്റിക്ക് മിൽക്ക് ഡിസ്പെൻസർ എന്ന ഉപകരണമാണ് ധ്യാനശ്രീ ഗിരീഷിന്റെ കണ്ടുപിടുത്തം. തോട്ടട വെസ്റ്റ് യു.പി സ്കൂൾ വിദ്യാർഥിനിയാണ് ധ്യാനശ്രീ ഗിരീഷ്.
അധ്യയനം നഷ്ടപ്പെടാതെ, കുറഞ്ഞ സമയത്തിനുള്ളിൽ, കൃത്യമായ അളവിൽ മുഴുവൻ കുട്ടികൾക്കും പാൽ വിതരണം ചെയ്യാൻ പറ്റുമെന്നതാണ് ഈ ഉപകരണത്തിന്റെ പ്രത്യേകത. ഇൻസ്പയർ അവാർഡ് ജേതാവു കൂടിയായ ധ്യാനശ്രീഗിരീഷ് രൂപകൽപന ചെയ്ത ഈ ഉപകരണം ജില്ലതലത്തിലും സംസ്ഥാനതലത്തിലും വിജയിച്ച് ദേശീയതല മത്സരത്തിലേക്ക് ഈ വർഷം തെരഞ്ഞെടുക്കപ്പെട്ടിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

