മാടായിപ്പാറയിൽ വാഹനം കയറാതിരിക്കാൻ ദേവസ്വം മതിൽ കെട്ടി തുടങ്ങി
text_fieldsമാടായിപ്പാറയിലേക്കുള്ള വാഹന പ്രവേശനം തടയുന്നതിന്
ദേവസ്വം അധികൃതരുടെ മതിൽ നിർമാണം
പഴയങ്ങാടി: എരിപുരത്ത് നിന്ന് നാവൽ അക്കാദമിയിലേക്കുള്ള റോഡിൽ നിന്ന് മാടായിപ്പാറയിലേക്ക് വാഹനങൾ പ്രവേശിക്കാതിരിക്കാൻ ദേവസ്വം മതിൽ കെട്ടി തുടങ്ങി. റോഡിന്റെ ഇരു വശങ്ങളിലും ഉരുളൻ കല്ലിട്ടാണ് മതിൽ കെട്ടുന്നത്. മാടായിക്കാവ് ദേവസ്വം അധികാരികൾ ഇപെട്ടാണ് മതിൽ നിർമാണം.
മാടായിപ്പാറയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് നിമിത്തമായി അപൂർവ ഇനം സസ്യങ്ങളുടെയും ജൈവ വൈവിധ്യങ്ങളുടെയും നാശത്തിന് കാരണമാകുമെന്നതിനാൽ മാടായിപ്പാറ സംരക്ഷണ സമിതിയും പരിസ്ഥിതി കൂട്ടായ്മകളും പ്രതിഷേധം ഉയർത്തിയിരുന്നു.വടുകുന്ദ ശിവക്ഷേത്രത്തിന്റെ ഭാഗത്തക്കുള്ള സ്ഥലത്താണ് മതിൽ കെട്ടി തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

