Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഡെങ്കിപ്പനി;...

ഡെങ്കിപ്പനി; അഞ്ചുമാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 237 കേസുകൾ

text_fields
bookmark_border
ഡെങ്കിപ്പനി; അഞ്ചുമാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 237 കേസുകൾ
cancel

കണ്ണൂര്‍: ജില്ലയില്‍ ഈ വർഷം 237 ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ കേസുകള്‍ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലാണ്. അഴീക്കോട്, എടക്കാട്, കുന്നോത്തു പറമ്പ് എന്നിവിടങ്ങളില്‍ ഡെങ്കിപ്പനി ബാധിച്ച് ജില്ലയില്‍ ഈ വര്‍ഷം മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കണ്ണൂര്‍ കോര്‍പറേഷന്‍ -17, ചെങ്ങളായി -12, ചപ്പാരപ്പടവ്-12, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി -11, പിണറായി -10, വേങ്ങാട്- 9, തലശ്ശേരി മുനിസിപ്പാലിറ്റി- 8, ആറളം-8, ഉളിക്കല്‍ -7 എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളിലെ കണക്ക്.

ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത വേങ്ങാട് പഞ്ചായത്ത് അഞ്ചരക്കണ്ടി ബസ് സ്റ്റാന്‍ഡിലെ വാഹനങ്ങളിലും മറ്റും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഡെങ്കിപ്പനി ബോധവല്‍ക്കരണ സ്റ്റിക്കര്‍ പതിപ്പിച്ചു. അതോടൊപ്പം ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. വീട്ടിലും പരിസരങ്ങളിലും കൊതുക് വളരുന്ന സാഹചര്യമില്ലെന്ന് ഉറപ്പു വരുത്തണമെന്നും കൊതുക് വളരുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.സി സച്ചിന്‍ അറിയിച്ചു.

ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഒ.സി ബിന്ദു നിര്‍വഹിച്ചു. ഡെങ്കിപ്പനിക്കെതിരെ ജില്ലാ ആരോഗ്യ വകുപ്പ് തയ്യാറാക്കിയ പോസ്റ്ററുകള്‍ പ്രകാശനം ചെയ്തു. വേങ്ങാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ചന്ദ്രന്‍ അധ്യക്ഷനായി. ഡെങ്കിപ്പനി നിയന്ത്രണം ജന പങ്കാളിത്തത്തിലൂടെ പരിശോധിക്കാം, വൃത്തിയാക്കാം, അടച്ചുവെക്കാം എന്നതാണ് ഈ വര്‍ഷത്തെ ഡെങ്കിപ്പനി ദിനാചരണ സന്ദേശം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsdengueReportkannur
News Summary - Dengue fever; 237 cases reported in five months
Next Story