മേൽക്കൂരയില്ല, പലഹാര ഗ്രാമത്തിൽ അതിഥികൾ വിയർക്കുന്നു
text_fieldsന്യൂമാഹി പഞ്ചായത്ത് ഓഫിസിന് മുന്നിൽ ഒരുക്കിയ പലഹാരഗ്രാമം വിൽപന കേന്ദ്രം
ന്യൂ മാഹി: മേൽക്കൂരയില്ലാത്തതിനാൽ ന്യൂമാഹി പലഹാരഗ്രാമം വിൽപന കേന്ദ്രത്തിൽ രുചിയറിയാനെത്തുന്ന അതിഥികൾ വിയർക്കുന്നു. ജില്ല പഞ്ചായത്ത് ന്യൂ മാഹി ഗ്രാമ പഞ്ചായത്തിന് മുൻപിൽ ഒരാഴ്ച മുമ്പ് ആരംഭിച്ച പലഹാര ഗ്രാമം സമീപപ്രദേശക്കാർക്കും ഇതുവഴിയുള്ള യാത്രികർക്കും ഏറെ ഗുണകരമാണ്.
ജില്ല പഞ്ചായത്തിന്റെ സഹകരണത്തോടെ 13 ലക്ഷം രൂപ മുതൽമുടക്കിൽ അഞ്ച് കുടുംബശ്രീ അയൽക്കൂട്ടം പ്രവർത്തകരാണ് ന്യൂമാഹിയെ കണ്ണൂരിന്റെ പലഹാര പറുദീസയാക്കാൻ ഒരുങ്ങുന്നത്. സംരഭത്തിന് വേണ്ട എല്ലാ ആവശ്യങ്ങളും കുടുംബശ്രീ ന്യൂമാഹി സി.ഡി.എസുമായി ചേർന്ന് ജില്ല പഞ്ചായത്ത് ഒരുക്കി നൽകിയെങ്കിലും വിൽപന കേന്ദ്രത്തിൽ ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് തണൽ നൽകാൻ മേൽക്കൂര പണിയാത്തതിനാൽ ഇവിടെയെത്തുന്നവർ പ്രയാസത്തിലാണ്.
മീനച്ചൂടിലും ചുട്ടുപൊള്ളുന്ന വേനലിൽ പലഹാര ഗ്രാമത്തിന് മുന്നിലുള്ള ഇരിപ്പിടത്തിൽ ഇരിക്കാൻ മേൽക്കൂരയില്ല. മഴക്കാലത്തും ഇവിടെ എത്തുന്നവർക്ക് പ്രയാസം കൂടാതെ ഇരുന്ന് ഭക്ഷണം കഴിക്കാനാവശ്യമായ സൗകര്യമൊരുക്കാൻ അധികൃതർ തയാറാവണമെന്നാണ് ജനങ്ങളുടെ ആവശ്യം. അതിഥി ദേവോ ഭവ സൂക്തം ജില്ല പഞ്ചായത്ത് പരിഗണിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

