Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2021 7:27 AM GMT Updated On
date_range 1 April 2021 7:27 AM GMTചാരായവും വാഷും വീട്ടുവളപ്പിൽ സൂക്ഷിച്ച കേസിലെ പ്രതി റിമാൻഡിൽ
text_fieldsപേരാവൂർ: ചാരായവും വാഷും വാറ്റുപകരണങ്ങളും വീട്ടുവളപ്പിൽ സൂക്ഷിച്ച കേസിലെ പ്രതി മടപ്പുരച്ചാലിലെ വാഴേപ്പടവിൽ വീട്ടിൽ മത്തായിയെ (64) പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്ത് അറസ്റ്റ് ചെയ്തു.
2020 ഏപ്രിൽ 19ന് 200 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും വീട്ടുവളപ്പിൽ സൂക്ഷിച്ച് കൈകാര്യംചെയ്ത കുറ്റത്തിന് പ്രിവൻറിവ് ഓഫിസർ എം.പി. സജീവനും സംഘവും കൂടി കണ്ടുപിടിച്ച കേസിലെ മുങ്ങിനടന്ന പ്രതി അന്വേഷണത്തിനിടെ പേരാവൂർ എക്സൈസ് ഓഫിസിൽ നേരിട്ട് കീഴടങ്ങുകയായിരുന്നു.കൂത്തുപറമ്പ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Next Story