കുട്ടികളുടെ പാർക്കിൽ ജീവനക്കാരനായി പോക്സോ കേസ് പ്രതി
text_fieldsകണ്ണൂർ: നഗരമധ്യത്തിൽ തുറന്ന കുട്ടികളുടെ പാർക്കിൽ പോക്സോ കേസ് പ്രതിയെ ജീവനക്കാരനാക്കിയത് വിവാദമായി. സ്ത്രീകളും കുട്ടികളുമെത്തുന്ന കോർപറേഷെൻറ കീഴിലുള്ള എസ്.എൻ പാർക്കിലാണ് പോക്സോ കേസ് പ്രതിയെ താൽകാലിക ജീവനക്കാരനായി നിയമിച്ചത്.
നവീകരണം പൂർത്തിയായ പാർക്കിെൻറ ഉദ്ഘാടനം നേരത്തെ കഴിഞ്ഞിരുന്നു. തുടർന്ന് കോവിഡ് പ്രോേട്ടാകോൾ അനുസരിച്ച് അടച്ചിട്ട പാർക്ക് വെള്ളിയാഴ്ച കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനെൻറ നേതൃത്വത്തിലാണ് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്. പ്രതിയെ പാർക്കിെൻറ കെയർ ടേക്കറായാണ് കോർപറേഷൻ നിയമിച്ചിരിക്കുന്നത്.
ജില്ല ആശുപത്രി പരിസരത്തുവെച്ച് 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെയാണ് ജീവനക്കാരനായി നിയമിച്ചത്. കണ്ണൂർ സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത കേസിെൻറ വിചാരണ ഇനിയും പൂർത്തിയായിട്ടില്ല. കോടതിയിൽ കേസിെൻറ നടപടിക്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇദ്ദേഹത്തെ അടിയന്തരമായി നീക്കണമെന്ന് ആവശ്യപ്പെട്ട് മേയർക്ക് പരാതി നൽകുമെന്ന് താളിക്കാവ് വാർഡ് കൗൺസിലർ ചിത്തിര ശശിധരൻ അറിയിച്ചു. കുട്ടികളും സ്ത്രീകളുമെത്തുന്ന പാർക്കിൽ കൃത്യമായി അന്വേഷിക്കാതെ ജീവനക്കാരനെ നിയമിച്ച കോർപറേഷെൻറ വീഴ്ചയാണ് വിവാദമായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

