Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right...

ക​ട​ൽ​ക്കൊ​ള്ള​ക്കാ​രു​ടെ പിടിയിൽ നിന്ന്​ ദീപക് നാടണഞ്ഞു; 'ഇത്​ രണ്ടാം ജന്മം'

text_fields
bookmark_border
ക​ട​ൽ​ക്കൊ​ള്ള​ക്കാ​രു​ടെ പിടിയിൽ നിന്ന്​ ദീപക് നാടണഞ്ഞു; ഇത്​ രണ്ടാം ജന്മം
cancel
camera_alt

കടൽക്കൊള്ളക്കാരുടെ പിടിയിൽനിന്നു രക്ഷപ്പെട്ട കണ്ണൂർ സ്വദേശി ദീപക്​ ഉദയരാജ്​ വീട്ടിലെത്തിയപ്പോൾ അച്ഛൻ ഉദയരാജ്, ഭാര്യ സ്മേര, അമ്മ മിനി എന്നിവർക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

കണ്ണൂർ: പ്രതീക്ഷകൾ അസ്​തമിച്ച നിലയിലായിരുന്നു. കടൽക്കൊള്ളക്കാരുടെ ആക്രമണത്തിൽനിന്ന്​ രക്ഷപ്പെട്ട്​ നാട്ടിലെത്താൻ കഴിയുമോയെന്ന ഭീതിയിലും പ്രാർഥനയിലായിരുന്നു ഒാരോ നിമിഷവും തള്ളിനീക്കിയത്​. ഒ​ടു​വി​ൽ വീ​ട​ണ​ഞ്ഞ​പ്പോ​ൾ പ​റ​ഞ്ഞ​റി​യി​ക്കാ​ൻ ക​ഴി​യാ​ത്ത സ​ന്തോ​ഷം.

മ​ര​ക്കാ​ർ​ക്ക​ണ്ടി ശ്രീ​സു​കു​മ​യി​ൽ ദീ​പ​ക്‌ ഉ​ദ​യ​രാ​ജി​നാ​ണ്​ വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര ​ജീ​വി​ത​ത്തി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വാ​യ​ത്. ക​ട​ൽ​ക്കൊ​ള്ള​ക്കാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കു​ടു​ങ്ങി​യ ക​പ്പ​ലി​ൽ​നി​ന്നു മോ​ച​നം നേ​ടി​യാ​ണ്​ അ​ദ്ദേ​ഹം മ​ര​ക്കാ​ർ ക​ണ്ടി​യി​ലെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ജീ​വി​തം തി​രി​ച്ചു​കി​ട്ടി​യ​തി​െൻറ സ​ന്തോ​ഷ​ത്തി​ലാ​ണ്‌ ദീ​പ​ക്‌ ഉ​ദ​യ​രാ​ജ്‌.

സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ര​ണ്ടു​പേ​ർ​ക്ക്‌ വെ​ടി​െ​വ​പ്പി​ൽ പ​രി​ക്കേ​റ്റ​തും ഒ​രാ​ളെ കൊ​ള്ള​ക്കാ​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തും ഭീ​തി പ​ട​ർ​ത്തി​യ ഒാ​ർ​മ​യാ​യി. വീ​ണ്ടും ക​ട​ൽ​ക്കൊ​ള്ള​ക്കാ​ർ എ​ത്തു​മോ എ​ന്ന ഭ​യ​ത്തോ​ടെ​യാ​ണ്‌ ദി​വ​സം ത​ള്ളി​നീ​ക്കി​യ​തെ​ന്ന് ദീ​പ​ക്‌ പ​റ​ഞ്ഞു. സെ​പ്‌​റ്റം​ബ​ർ അ​ഞ്ചി​ന്‌ ക​ട​ൽ​ക്കൊ​ള്ള​ക്കാ​ർ ആ​ക്ര​മി​ച്ച ഒ.​എ​സ്‌.​വി ടെ​മ്പ​ൻ ക​പ്പ​ലി​ൽ​നി​ന്ന്‌ മോ​ചി​ത​രാ​യ എ​ട്ടം​ഗ​സം​ഘ​ത്തി​ലെ മ​ല​യാ​ളി ദീ​പ​ക്‌ ഉ​ദ​യ​രാ​ജ്‌ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്‌ വീ​ട്ടി​ലെ​ത്തി​യ​ത്‌. എ​ൻ​ജി​ൻ ത​ക​രാ​റാ​യി ന​ങ്കൂ​ര​മി​ട്ട ക​പ്പ​ലി​നെ അ​ർ​ധ​രാ​ത്രി കൊ​ള്ള​ക്കാ​ർ വ​ള​യു​ക​യാ​യി​രു​ന്നു.

സെ​ക്ക​ൻ​ഡ്‌ ഓ​ഫി​സ​റാ​യ ദീ​പ​ക്‌ ഉ​ദ​യ​രാ​ജും ക്യാ​പ്‌​റ്റ​നു​മ​ട​ക്ക​മു​ള്ള 14 പേ​രി​ൽ എ​ട്ടു​പേ​രെ​യാ​ണ്‌ ക​മ്പ​നി പ​ക​രം ജീ​വ​ന​ക്കാ​രെ എ​ത്തി​ച്ച്‌ മോ​ചി​പ്പി​ച്ച​ത്‌. കാ​മ​റൂ​ണി​ൽ​നി​ന്ന്‌ മും​ബൈ​യി​ലെ​ത്തി​യാ​ലു​ട​ൻ ക​ണ്ണൂ​രി​ലെ വീ​ട്ടി​ലേ​ക്ക്‌ വ​രാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ഴാ​ണ്‌ കൊ​ള്ള​ക്കാ​രു​ടെ കെ​ണി​യി​ൽ കു​ടു​ങ്ങി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ അ​ഡ്വ. ടി.​ഒ. മോ​ഹ​ന​ൻ ദീ​പ​ക്‌ ഉ​ദ​യ​രാ​ജി​നെ വീ​ട്ടി​ൽ സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pirates
News Summary - Deepak abducted by pirates reached home
Next Story