Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പയ്യാവൂരിലെ പാലങ്ങൾ അപകടാവസ്ഥയിൽ; ഗതാഗതത്തിന് നിയന്ത്രണം

text_fields
bookmark_border
പയ്യാവൂരിലെ പാലങ്ങൾ അപകടാവസ്ഥയിൽ; ഗതാഗതത്തിന് നിയന്ത്രണം
cancel

ശ്രീ​ക​ണ്ഠ​പു​രം: പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലു​ള്ള ആ​ന​യ​ടി​പാ​ലം, ക​ണ്ട​ക​ശ്ശേ​രി​പാ​ലം, വ​ണ്ണാ​യി​ക്ക​ട​വ്‌​പാ​ലം, മു​ത്താ​റി​പാ​ലം എ​ന്നി​വ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ നി​ല​വി​ൽ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത രീ​തി​യി​ലു​ള്ള മ​ര​പ്പാ​ല​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നു​മു​ള്ള റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​പാ​ല​ങ്ങ​ളി​ലൂ​ടെ​യു​ള്ള എ​ല്ലാ​വി​ധ ഗ​താ​ഗ​ത​വും നി​രോ​ധി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ക​ല​ക്ട​ർ അ​ടി​യ​ന്തി​ര നി​ർ​ദ്ദേ​ശം ന​ൽ​കി.

ആ​ന​യ​ടി​പാ​ലം

പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​വും​തോ​ട് നി​ന്നും ആ​ന​യ​ടി ഏ​റ്റു​പാ​റ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന ഗ​താ​ഗ​ത​മാ​ർ​ഗ​മാ​യ മാ​വും​തോ​ട് - ആ​ന​യ​ടി​പാ​ലം ശ​ക്ത​മാ​യ മ​ഴ​യു​ടെ​യും പു​ഴ​യി​ലെ കു​ത്തൊ​ഴു​ക്കി​ന്‍റെ​യും ഫ​ല​മാ​യി പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് പു​ഴ​യി​ലേ​ക്ക് പ​തി​ച്ച നി​ല​യി​ലാ​ണ്. ത​ക​ർ​ന്ന പാ​ല​ത്തി​ന്‍റെ മാ​വും​തോ​ട് ഭാ​ഗ​ത്ത് നി​ന്ന് പു​ഴ​യി​ലേ​ക്ക് അ​മ​ർ​ന്നി​രി​ക്കു​ന്ന കോ​ൺ​ക്രീ​റ്റ് ഭാ​ഗ​ത്തേ​ക്ക് പ്ര​ദേ​ശ​വാ​സി​ക​ൾ സ്വ​ന്തം​നി​ല​യി​ൽ ക​മു​കി​ന്‍റെ ത​ടി​ക​ളും മ​റ്റ് സാ​മ​ഗ്രി​ക​ളും ഉ​പ​യോ​ഗി​ച്ച് ഒ​രു താ​ൽ​കാ​ലി​ക ന​ട​പ്പാ​ലം ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഇ​തു​വ​ഴി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ജീ​വ​ൻ പ​ണ​യം വെ​ച്ച് യാ​ത്ര ചെ​യ്യു​ന്ന​ത്. ക​ർ​ണാ​ട​ക വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് സ്ഥി​തി​ചെ​യ്യു​ന്ന സ്ഥ​ല​മാ​യ​തി​നാ​ൽ വ​ന​മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ​യോ ഉ​രു​ൾ​പൊ​ട്ട​ലോ ഉ​ണ്ടാ​യാ​ൽ വ​ള​രെ കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ പു​ഴ​യി​ൽ ശ​ക്ത​മാ​യ കു​ത്തൊ​ഴു​ക്ക് അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ത​ക​ർ​ന്ന പാ​ല​ത്തി​ലൂ​ടെ​യും താ​ൽ​കാ​ലി​ക ന​ട​പ്പാ​ല​ത്തി​ലൂ​ടെ​യു​മു​ള്ള യാ​ത്ര വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ജീ​വ​ന് ഗു​രു​ത​ര​മാ​യ ഭീ​ഷ​ണി​യു​ർ​ത്തു​ന്നു.

പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന ആ​ന​യ​ടി പാ​ല​ത്തി​ലൂ​ടെ​യും താ​ൽ​ക്കാ​ലി​ക​പാ​ല​ത്തി​ലൂ​ടെ​യു​മു​ള്ള എ​ല്ലാ​വി​ധ​ത്തി​ലു​ള്ള യാ​ത്ര​യും നി​രോ​ധി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ളും ബാ​രി​ക്കേ​ഡു​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും പൊ​ലീ​സ് അ​ധി​കൃ​ത​രും സ്വീ​ക​രി​ക്ക​ണം.

ക​ണ്ട​ക​ശ്ശേ​രി​പാ​ലം

ക​ണ്ട​ക​ശ്ശേ​രി​പാ​ല​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് ഏ​ക​ദേ​ശം പ​ത്തു മീ​റ്റ​ർ നീ​ള​ത്തി​ൽ കൈ​വ​രി​ക​ൾ പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്ന​തി​നാ​ൽ വാ​ഹ​ന-​കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ സൂ​ര​ക്ഷ​യെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​തി​നാ​ൽ ക​ണ്ട​ക​ശ്ശേ​രി​പാ​ല​ത്തി​ലൂ​ടെ​യു​ള്ള ബ​സു​ക​ൾ, ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ ( ഹെ​വി മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ) എ​ന്നി​വ​യു​ടെ ഗ​താ​ഗ​തം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ണ​മാ​യും നി​രോ​ധി​ക്കു​ന്ന​തി​നും ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ (ലൈ​റ്റ് മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ), ഓ​ട്ടോ​റി​ക്ഷ, ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഗ​താ​ഗ​ത​വും കാ​ൽ​ന​ട​യാ​ത്ര​യും ജാ​ഗ്ര​ത​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ മൂ​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ളും ബാ​രി​ക്കേ​ഡു​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും പൊ​ലീ​സ് അ​ധി​കൃ​ത​രും സ്വീ​ക​രി​ക്ക​ണം. ചെ​റി​യ​വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​ന്‍റെ അ​പ​ക​ട​ക​ര​മ​ല്ലാ​ത്ത ഭാ​ഗ​ത്തി​ലൂ​ടെ ഒ​രേ​സ​മ​യം ഒ​രു​വ​ശ​ത്തു​കൂ​ടി മാ​ത്രം വേ​ഗ​ത കു​റ​ച്ച് സ​ഞ്ച​രി​ക്ക​ണം. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ത​ക​ർ​ന്ന കൈ​വ​രി​ക​ൾ​ക്ക് പ​ക​രം അ​നു​യോ​ജ്യ​മാ​യ താ​ൽ​ക്കാ​ലി​ക സു​ര​ക്ഷാ കൈ​വ​രി​ക​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്ഥാ​പി​ക്ക​ണം.

വ​ണ്ണാ​യി​ക്ക​ട​വ് പാ​ലം

വ​ണ്ണാ​യി​ക്ക​ട​വ് പാ​ലം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും വ​ലി​യ​മ​ര​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തി​യ​തി​നെ തു​ട​ർ​ന്നും ഗു​രു​ത​ര​മാ​യ കേ​ടു​പാ​ടു സം​ഭ​വി​ച്ച നി​ല​യി​ലാ​ണ്. പാ​ല​ത്തി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള കൈ​വ​രി​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട് നി​ല​വി​ൽ കൈ​വ​രി​ക​ളി​ല്ലാ​ത്ത വ​ണ്ണാ​യി​ക്ക​ട​വ് പാ​ല​ത്തി​ലൂ​ടെ​യു​ള്ള കാ​ൽ​ന​ട​യാ​ത്ര​യും വാ​ഹ​ന​ഗ​താ​ഗ​ത​വും ഗ​ണ്യ​മാ​യി അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​ൽ പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി അ​നു​യോ​ജ്യ​മാ​യ താ​ൽ​ക്കാ​ലി​ക സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. പാ​ല​ത്തി​ന്‍റെ ഘ​ട​നാ​പ​ര​മാ​യ അ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് ഹെ​വി മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും പൊ​ലീ​സ് അ​ധി​കൃ​ത​രും സ്വീ​ക​രി​ക്ക​ണം.

മു​ത്താ​റി പാ​ലം

പൈ​പ്പ് ക​ൾ​വ​ർ​ട്ട് രൂ​പ​ത്തി​ലു​ള്ള മു​ത്താ​റി​പാ​ല​ത്തി​ന്‍റെ നി​ല​വി​ലു​ള്ള എ​ട്ട് ഹ്യൂം ​പൈ​പ്പു​ക​ളി​ൽ താ​ഴ​ത്തെ നി​ര​യി​ലെ നാ​ല് പൈ​പ്പു​ക​ളു​ടെ​യു​ള്ളി​ൽ മ​ണ്ണ്, മാ​ലി​ന്യ​ങ്ങ​ൾ, അ​വ​ശി​ഷ്ട​ങ്ങ​ൾ എ​ന്നി​വ അ​ടി​ഞ്ഞു​കൂ​ടി​യ​തി​നാ​ൽ നീ​രൊ​ഴു​ക്ക് ഗ​ണ്യ​മാ​യി കു​റ​ഞ്ഞ നി​ല​യി​ലാ​ണ്.

ഇ​തി​ന്‍റ​എ ഫ​ല​മാ​യി ജ​ല​സ​മ്മ​ർ​ദ്ദം ഒ​രു​വ​ശ​ത്തു​ള്ള പൈ​പ്പു​ക​ളി​ൽ വ​ർ​ധി​ച്ച് ക​ൾ​വ​ർ​ട്ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് ഒ​ഴു​കി​പ്പോ​കു​ക​യും ആ ​ഭാ​ഗ​ത്തെ റോ​ഡ് പൂ​ർ​ണ​മാ​യി ഒ​ലി​ച്ചു പോ​വു​ക​യു​മു​ണ്ടാ​യി. വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നോ കാ​ൽ​ന​ട​യാ​ത്ര​ക്കോ അ​നു​യോ​ജ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ മു​ത്താ​റി​പാ​ല​ത്തി​ൽ പു​തി​യ ക​ൾ​വെ​ർ​ട്ട് നി​ർ​മ്മി​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തു​വ​രെ ഈ ​ഭാ​ഗ​ത്ത് വാ​ഹ​ന​ഗ​താ​ഗ​ത​വും കാ​ൽ​ന​ട​യാ​ത്ര​യും പൂ​ർ​ണ​മാ​യും നി​രോ​ധി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ബാ​രി​ക്കേ​ഡു​ക​ളും അ​പാ​യ​മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​നു​മു​ള്ള അ​ടി​യ​ന്ത​ര​ന​ട​പ​ടി പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dangerously Damaged Bridges in Payyavoor
Next Story