സ്കൂള്‍ ഗ്രൗണ്ടില്‍ അപകടകരമായ രീതിയില്‍ വിദ്യാര്‍ഥികളുടെ കാറോട്ടം; വാഹനങ്ങൾ കസ്റ്റഡിയിൽ
text_fieldsപൊലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍
ഉരുവച്ചാല്‍: സ്കൂള്‍ ഗ്രൗണ്ടില്‍ അപകടകരമായ രീതിയില്‍ വിദ്യാര്‍ഥികള്‍ കാറുകള്‍ ഓടിച്ചു. മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഒടുവില്‍ വിദ്യാർഥികളും കാറുകളും കുടുങ്ങി. ഇക്കഴിഞ്ഞ ഒന്നാം തീയതി മാലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് സ്കൂൾ ഗ്രൗണ്ടിൽ രണ്ട് ഇന്നോവ കാറുകളില്‍ അഭ്യാസപ്രകടനം നടത്തിയത്.
പൊടിമണ്ണ് പാറി രണ്ടു വാഹനങ്ങളും കാണാത്ത വിധത്തിലായിരുന്നു അഭ്യാസപ്രകടനം. ദൃശ്യം വിദ്യാര്‍ഥികള്‍ തന്നെ മൊബൈല്‍ കാമറയില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ദൃശ്യം വ്യാപകമായി പ്രചരിച്ചതോടെ മോട്ടോര്‍ വാഹന വകുപ്പിനും മാലൂര്‍ പൊലീസിനും ലഭിച്ചു.
രണ്ട് വാഹനങ്ങളും മാലൂര്‍ എസ്.ഐ ശശിധരന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ചവരുടെ പേരിലും ആര്.സി ഉടമകളുടെ പേരിലും കേസെടുക്കുമെന്നും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരുകയാണെന്നും മാലൂര്‍ ഇൻസ്പെക്ടർ എം. സജിത്ത് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

