Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർവിസ് റോഡിൽ അപകടം പതിയിരിക്കുന്നു

text_fields
bookmark_border
സർവിസ് റോഡിൽ അപകടം പതിയിരിക്കുന്നു
cancel
camera_alt

അപകടം പതിയിരിക്കുന്ന ബൈപാസിലെ നിട്ടൂർ ബാലം അണ്ടർപാസിലെ സർവിസ് റോഡ്

തലശ്ശേരി: മുഴപ്പിലങ്ങാട് - മാഹി ബൈപാസിലെ നിട്ടൂർ പാലം അണ്ടർപാസിൽ സർവിസ് റോഡുകളും വിലങ്ങനെ എത്തുന്ന റോഡുകളും ചേരുന്നിടത്ത് അപകടം പതിയിരിക്കുന്നു. കൊളശ്ശേരി ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് നീളുന്ന സർവീസ് റോഡിൽ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ നേരത്തെ ഹമ്പ് ഉണ്ടായിരുന്നു. ഇത് നീക്കം ചെയ്തതോടെ വാഹനങ്ങൾ ഇത് വഴി കുതിക്കുകയാണ്.

റോഡിന് വിലങ്ങനെ മമ്പറം ഭാഗത്ത് നിന്നും തലശ്ശേരിക്കുള്ള വാഹനങ്ങളും അണ്ടർ പാസിലെത്തുമ്പോഴാണ് പരിസരം അപകടക്കെണിയായി മാറുന്നത്. ഇതിനകം നിരവധി വാഹനാപകടങ്ങൾക്ക് അടിപ്പാത കവല സാക്ഷിയായി. കൂടുതൽ വലിയ അപകടങ്ങൾ ഒഴിവാക്കാൻ നാട്ടുകാരും പൊലീസും കാവൽ നിന്ന് ജാഗ്രത പുലർത്തുകയാണിപ്പോൾ.

തലശ്ശേരിയിൽ നിന്നും മട്ടന്നൂർ എയർപോർട്ടിലേക്കും നീളുന്ന റോഡായതിനാൽ മമ്പറം, അഞ്ചരക്കണ്ടി റൂട്ടിൽ എപ്പോഴും വാഹന തിരക്കാണ്. സമാനമായി ബൈപാസിന്റെ സർവീസ് റോഡിലും തിരക്കൊഴിയാറില്ല. രാത്രിയിൽ അടിപ്പാതയിൽ വെളിച്ചമില്ലാത്തതും പ്രശ്നമാണ്. കയറ്റം ഇറങ്ങി വരുന്ന സർവീസ് റോഡിൽ അടിയന്തിരമായി ഹമ്പ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരും ഡ്രൈവർമാരും ആവശ്യപ്പെടുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Danger lurks on the service road
Next Story