നാശം വിതച്ച് ചുഴലിക്കാറ്റ്
text_fieldsചുഴലിക്കാറ്റ് നാശം വിതച്ച കെട്ടിനകത്തെ സമീറ മൻസിലിൽ റഹ്മത്തിന്റെ വീട്
മുഴപ്പിലങ്ങാട്: വ്യാഴാഴ്ച അർധരാത്രി പൊടുന്നനെ വീശിയ ചുഴലിക്കാറ്റ് മുഴപ്പിലങ്ങാട്ടെ വിവിധ ഭാഗങ്ങളിൽ വൻനാശം വിതച്ചു. കെട്ടിനകം ഭാഗത്ത് താമസിക്കുന്ന ഹാഷിം ബപ്പന്റെ വീടിനു മുകളിലെ കോൺക്രീറ്റ് സ്ലാബിലിട്ട ഓടുകളിൽ ഭൂരിഭാഗവും പറന്നു. സമീറ മൻസിലിൽ റഹ്മത്തിന്റെ വീടിന്റെ പിൻഭാഗം തകർന്ന് താമസയോഗ്യമല്ലാതായി. കെട്ടിനകത്തെ മഹബൂബിന്റെ വീട്ടിലെ മൂന്നു തെങ്ങുകൾ കടപുഴകി. ഒരുതെങ്ങ് വീടിന് മുകളിലും വീണ് നാശനഷ്ടമുണ്ടായി. പഞ്ചായത്തിലെ ആറാം വാർഡിൽ തെക്കേകുന്നുമ്പ്രത്തും വൻനാശമുണ്ടായി. പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മരങ്ങൾ കടപുഴകിയതിനെത്തുടർന്ന് മുഴപ്പിലങ്ങാട്ടെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി ബന്ധം പൂർണമായും നിലച്ചു.