Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവി. കുഞ്ഞികൃഷ്ണനെ...

വി. കുഞ്ഞികൃഷ്ണനെ പൂട്ടാൻ സി.പി.എം, പരാതിപ്രളയം

text_fields
bookmark_border
വി. കുഞ്ഞികൃഷ്ണനെ പൂട്ടാൻ സി.പി.എം, പരാതിപ്രളയം
cancel
camera_alt

വി. കുഞ്ഞികൃഷ്ണൻ

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ലെ യു.​ഡി.​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യ വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ പൂ​ട്ടാ​ൻ സി.​പി.​എം. ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ പൊ​ലീ​സി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നി​ലും പ​രാ​തി​പ്ര​ള​യ​മാ​ണ്. സി.​പി.​എം പ്ര​വ​ർ​ത്ത​ക​രും ഏ​രി​യ സെ​ക്ര​ട്ട​റി​യും തു​ട​ങ്ങി പ​യ്യ​ന്നൂ​രി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​ഐ. മ​ധു​സൂ​ദ​ന​ൻ വ​രെ​യു​ള്ള​വ​രാ​ണ് പ​രാ​തി​ക്കാ​ർ. പ​ത്തി​ലേ​റെ പ​രാ​തി​ക​ളാ​ണ് ഇ​തി​ന​കം ല​ഭി​ച്ച​ത്. ര​ണ്ടെ​ണ്ണ​ത്തി​ൽ കേ​സെ​ടു​ത്തു. ശേ​ഷി​ക്കു​ന്ന​തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ വി.​കെ. കൃ​ഷ്ണ​ന്റെ വീ​ടി​ന് മു​ന്നി​ലെ ചെ​ടി​ക​ളും പ​ച്ച​ക്ക​റി കൃ​ഷി​യും ന​ശി​പ്പി​ച്ച​തി​ന് എ​ടു​ത്ത കേ​സാ​ണ് ഏ​റ്റ​വും ഒ​ടു​വി​ല​ത്തേ​ത്.

ധ​ൻ​രാ​ജ് ര​ക്ത​സാ​ക്ഷി ഫ​ണ്ടി​ൽ​നി​ന്ന് സി.​പി.​എം മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി അ​ഞ്ചു​ല​ക്ഷം രൂ​പ സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യെ​ന്ന വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്റെ സ​മൂ​ഹ​മാ​ധ്യ​മ കു​റി​പ്പി​നു പി​ന്നാ​ലെ​യാ​ണ് പ​രാ​തി​ക​ൾ കൂ​ടി​യ​ത്. ബാ​ങ്ക് രേ​ഖ​ക​ൾ സ​ഹി​ത​മു​ള്ള കു​റി​പ്പ് അ​പ​കീ​ർ​ത്തി​ക​ര​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ​യ്യ​ന്നൂ​ർ റൂ​റ​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്റ് കെ.​കെ. ഗം​ഗാ​ധ​ര​ൻ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് സി.​പി.​എം മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി​യും ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​മാ​യ കെ.​പി. മ​ധു​വും പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

സ​മൂ​ഹ​മാ​ധ്യ​മ കു​റി​പ്പി​നെ​തി​രെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​ഐ. മ​ധു​സൂ​ദ​ന​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് പ​രാ​തി ന​ൽ​കി. അ​ഞ്ചു​ല​ക്ഷം സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യെ​ന്ന വാ​ർ​ത്ത​യി​ൽ പ​രാ​മ​ർ​ശി​ച്ച പേ​രും ത​ന്റെ പേ​രും ത​മ്മി​ൽ സാ​മ്യ​മു​ണ്ടെ​ന്നും അ​ത്ത​രം വാ​ർ​ത്ത​ക​ളു​ടെ ലി​ങ്ക് നീ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഇ​ദ്ദേ​ഹം ക​ണ്ണൂ​ർ ക​ല​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ മാ​ന​ന​ഷ്ട​ത്തി​ന് കേ​സ് ഫ​യ​ൽ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചി​ട്ടു​ണ്ട്.

സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി കെ.​കെ. സ​ന്തോ​ഷ് മാ​ത്രം ര​ണ്ട് പ​രാ​തി​ക​ൾ കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ പൊ​ലീ​സി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. കു​ഞ്ഞി​കൃ​ഷ്ണ​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് ഗാ​നം അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​താ​യി കാ​ണി​ച്ചു​ള്ള​താ​ണ് ആ​ദ്യ​പ​രാ​തി. ഇ​തി​ൽ കേ​സെ​ടു​ത്തു. കു​ഞ്ഞി​കൃ​ഷ്ണ​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫി​സ് പൊ​ളി​ക്കേ​ണ്ടി വ​ന്ന​ത് ‘ടി.​ഐ. മ​ധു​സൂ​ദ​ന​ന്റെ ഗു​ണ്ട​ക​ളു​ടെ’ ഭീ​ഷ​ണി​കാ​ര​ണ​മെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​കു​റി​പ്പി​നെ​തി​രെ​യാ​ണ് ര​ണ്ടാ​മ​ത്തെ പ​രാ​തി.

വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്റെ വ​ലം​കൈ​യാ​യ കെ. ​പ്ര​സ​ന്ന​ന്റെ ബൈ​ക്ക് ക​ത്തി​ച്ച് കേ​സെ​ടു​ത്ത് ര​ണ്ടു​മാ​സം പി​ന്നി​ട്ടി​ട്ടും പ്ര​തി​ക​​ളെ പി​ടി​കൂ​ടി​യി​ട്ടി​ല്ല. എ​ല്ലാ​ദി​വ​സ​വും കേ​സു​ക​ൾ വ​രു​ന്നു​ണ്ടെ​ന്നും പി​ന്നാ​ലെ ന​ട​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും പ്ര​സ​ന്ന​ൻ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election NewsUDFCPMkannurKerala
News Summary - CPM to lock up V. Kunhikrishnan, flood of complaints
Next Story