Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.ഐയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; സി.പി.എം നേതാക്കളെയും പ്രവർത്തകരെയും വെറുതെ വിട്ടു

text_fields
bookmark_border
crime news
cancel

മട്ടന്നൂർ: ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐയെ വധിക്കാൻ ശ്രമിച്ചെന്നും മട്ടന്നൂർ ബസ് സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റ് തകർത്ത് പൊതുമുതൽ നശിപ്പിച്ചെന്നുമാരോപിച്ച് മട്ടന്നൂർ പൊലീസെടുത്ത കേസിൽ ഉൾപ്പെട്ട മുഴുവൻ സി.പി.എം നേതാക്കളെയും പ്രവർത്തകരെയും കുറ്റക്കാരല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി. പുരുഷോത്തമൻ, ജില്ല കമ്മിറ്റിയംഗം എൻ.വി. ചന്ദ്രബാബു, മട്ടന്നൂർ ഏരിയ സെക്രട്ടറി എം. രതീഷ് എന്നിവർ ഉൾപ്പെടെ കേസിലെ 86 പേരെയാണ് തലശ്ശേരി പ്രിൻസിപ്പൽ അസി. സെഷൻസ് കോടതി ജഡ്ജ് കെ.വി. കൃഷ്ണൻ കുട്ടി വെറുതെ വിട്ടത്.

2012ൽ സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജനെ അറസ്‌റ്റു ചെയ്തതിൽ പ്രതിഷേധിച്ച് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂർ സി.ഐ ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു. മാർച്ചിനിടെ മട്ടന്നൂർ ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ സാലി ജോസഫിനെ വധിക്കാൻ ശ്രമിക്കുകയും പൊലീസ് എയ്ഡ് പോസ്റ്റ് തകർത്ത് പൊതുമുതൽ നശിപ്പിച്ചെന്നുമായിരുന്നു കേസ്. പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകൻ എൻ.എം. രമേശൻ ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPM leaders and activists acquitted in SI assassination attempt case
Next Story