Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.എം വിശാല ജില്ല സമിതിക്ക് ഇന്ന് തുടക്കം; കൂടുതൽ ക്ഷണിതാക്കളെത്തും

text_fields
bookmark_border
സി.പി.എം വിശാല ജില്ല സമിതിക്ക് ഇന്ന് തുടക്കം; കൂടുതൽ ക്ഷണിതാക്കളെത്തും
cancel

ക​ണ്ണൂ​ർ: ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കു​ന്ന സി.​പി.​എം ജി​ല്ല വി​ശാ​ല സ​മി​തി​യോ​ഗ​ത്തോ​ടെ ഇ​ത​ര ജി​ല്ല​ക​ളി​ലേ​ത് പോ​ലെ കൂ​ടു​ത​ൽ ക്ഷ​ണി​താ​ക്ക​ൾ നേ​തൃ​ത്വ​ത്തി​ലെ​ത്തും. ജി​ല്ല ക​മ്മി​റ്റി​യി​ല്‍ ടി.​കെ. ഗോ​വി​ന്ദ​ന്‍, വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പോ​യ​തോ​ടെ ര​ണ്ട് ഒ​ഴി​വു​ണ്ട്. ഇ​വ നി​ക​ത്താ​നും ക​മ്മി​റ്റി വി​പു​ലീ​ക​രി​ക്കാ​നും മ​ഹി​ള, യു​വ​ജ​ന, വി​ദ്യാ​ര്‍ഥി, അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ളി​ല്‍ നി​ന്ന് ക്ഷ​ണി​താ​ക്ക​ളെ ഉ​ള്‍പ്പെ​ടു​ത്താ​നു​മു​ള്ള നി​ര്‍ദേ​ശ​ങ്ങ​ളാ​ണ് ഉ​യ​രു​ക. നി​ല​വി​ൽ 50 അം​ഗ ജി​ല്ല സ​മി​തി​യാ​ണ് ക​ണ്ണൂ​രി​ലേ​ത്. ടി.​കെ.​ഗോ​വി​ന്ദ​നു പ​ക​രം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ആ​രാ​ണ് എ​ത്തു​ക​യെ​ന്ന​തും പ്ര​ധാ​ന​മാ​ണ്.

എ​സ്.​എ​ഫ്.​ഐ ജി​ല്ല സെ​ക്ര​ട്ട​റി​യെ ജി​ല്ല ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​യേ​റെ. സി.​എം.​ആ​ര്‍.​എ​ല്‍-​എ​ക്സാ​ലോ​ജി​ക് കേ​സി​ല്‍ പി​ണ​റാ​യി വി​ജ​യ​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ മു​റു​കു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം ജി​ല്ല​യി​ലെ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

പ​യ്യ​ന്നൂ​രി​ലെ​യും ത​ളി​പ്പ​റ​മ്പി​ലെ​യും തോ​ല്‍വി ത​ന്നെ​യാ​വും ജി​ല്ല സ​മി​തി​യി​ലെ ഏ​റ്റ​വും വ​ലി​യ ച​ർ​ച്ച​ക​ൾ. പാ​ര്‍ട്ടി പു​റ​ത്താ​ക്കി​യ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ പ​യ്യ​ന്നൂ​രി​ലും പാ​ര്‍ട്ടി വി​ട്ട ടി.​കെ. ഗോ​വി​ന്ദ​ന്‍ ത​ളി​പ്പ​റ​മ്പി​ലും ജ​യി​ച്ച​ത് സം​സ്ഥാ​ന ത​ല​ത്തി​ൽ ത​ന്നെ വ​ലി​യ നാ​ണ​​ക്കേ​ടാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. ജി​ല്ല​യി​ലെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ ആ​രു​മി​ല്ലാ​ത്ത​തും ച​ർ​ച്ച​യാ​വും.

സ്ഥാ​നാ​ര്‍ഥി നി​ര്‍ണ​യ​ത്തി​ല്‍ വീ​ഴ്ച പ​റ്റി​യെ​ന്ന് പാ​ര്‍ട്ടി സ​മ്മ​തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഉ​ത്ത​ര​വാ​ദി ആ​രെ​ന്ന ചോ​ദ്യ​ത്തി​ന് ഇ​തു​വ​രെ മ​റു​പ​ടി​യി​ല്ല. ജി​ല്ല ഘ​ട​ക​ത്തെ മാ​ത്രം പ​ഴി​ക്കു​ന്ന​തി​നെ വി​ശാ​ല സം​സ്ഥാ​ന സ​മി​തി​യി​ല്‍ ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍ എ​തി​ര്‍ത്തി​രു​ന്നു.

ഈ ​നി​ല​പാ​ടി​ല്‍ ജി​ല്ല​സ​മി​തി​യോ​ഗ​ത്തി​ലും പ്ര​തി​നി​ധി​ക​ള്‍ ഉ​റ​ച്ചു​നി​ല്‍ക്കും. പി​ണ​റാ​യി​യു​ടേ​യും എം.​വി.​ഗോ​വി​ന്ദ​ന്റെ​യും അ​റി​വോ​ടെ അ​ല്ലാ​തെ ജി​ല്ല നേ​തൃ​ത്വം ഒ​രു തീ​രു​മാ​ന​വും എ​ടു​ക്കി​ല്ലെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ബോ​ധ്യ​മു​ണ്ട്.

പ​യ്യ​ന്നൂ​രി​ൽ ക​ടു​ത്ത വി​ഭാ​ഗീ​യ​ത​യും ഫ​ണ്ട് വി​വാ​ദ​വും തോ​ല്‍വി​ക്കു കാ​ര​ണ​മാ​യെ​ന്ന് പാ​ര്‍ട്ടി അ​ന്വേ​ഷ​ണ റി​​പ്പോ​ർ​ട്ട്. വി​ഭാ​ഗീ​യ​ത നി​ല​നി​ൽ​ക്കു​ന്ന ഏ​രി​യ ക​മ്മി​റ്റി​യാ​ണ് ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്ന​ത്. മ​ട്ട​ന്നൂ​രി​ൽ​നി​ന്ന് കെ.​കെ. ശൈ​ല​ജ​യെ പേ​രാ​വൂ​രി​ലേ​ക്ക് മാ​റ്റി​യ​ത് ഒ​തു​ക്ക​ലാ​ണെ​ന്ന പ്ര​ചാ​ര​ണം തി​രി​ച്ച​ടി​യാ​യി. നി​യ​മ​സ​ഭ തെ​ര​ഞ്ഞ​ടു​പ്പി​ലെ ക​ന​ത്ത പ​രാ​ജ​യ​ത്തി​നു​ശേ​ഷം പി​ണ​റാ​യി-​എം.​വി.​ഗോ​വി​ന്ദ​ൻ- കെ.​കെ. രാ​ഗേ​ഷ് എ​ന്നി​വ​ർ​ക്കെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​ൾ​പ്പ​ടെ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ജി​ല്ല​യി​ൽ ഉ​യ​ർ​ന്നി​രു​ന്ന​ത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPM Kannur District Committee Meet
Next Story