സി.പി. ദാമോദരന് നാട് വിട നൽകി
text_fieldsസി.പി. ദാമോദരൻ
കണ്ണൂർ: കഴിഞ്ഞ ദിവസം നിര്യാതനായ സി.എം.പി നേതാവും പ്രമുഖ സഹകാരിയുമായിരുന്ന സി.പി. ദാമോദരന് കണ്ണൂർ പൗരാവലിയുടെ അന്ത്യാഞ്ജലി. വെള്ളിയാഴ്ച രാവിലെ പുഴാതി ഹൗസിങ് കോളനിയിലെ വീടായ ത്രിവേണിയിലും 11 മുതൽ 12 മണി വരെ കണ്ണൂർ ജവഹർ ലൈബ്രറി ഓപൺ ഓഡിറ്റോറിയത്തിലും ആദരാഞ്ജലികൾ അർപ്പിക്കാൻ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സഹകരണ രംഗത്തെ നിരവധി പ്രമുഖർ എത്തി.
ഉച്ച 12ന് ശേഷം നിരവധി പ്രവർത്തകരെയും നേതാക്കളെയും സാക്ഷിനിർത്തി പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിച്ചു. എം.എൽ.എമാരായ ടി.വി. രാജേഷ്, എ.എൻ. ഷംസീർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, മേയർ സി. സീനത്ത്, െഡപ്യൂട്ടി മേയർ പി.കെ. രാഗേഷ്, കോർപറേഷൻ കൗൺസിലർമാരായ ടി.ഒ. മോഹനൻ, സി. സമീർ, എൻ. ബാലകൃഷ്ണ മാസ്റ്റർ, എം.പി. മുഹമ്മദാലി, രവികൃഷ്ണൻ എന്നിവരും കോൺഗ്രസ് നേതാക്കളായ സതീശൻ പാച്ചേനി, പ്രഫ. എ.ഡി. മുസ്തഫ, വി.എ. നാരായണൻ, സജീവ് മാറോളി, മാർട്ടിൻ ജോർജ്, സുമ ബാലകൃഷ്ണൻ, സി. രഘുനാഥ്, രാജീവൻ എളയാവൂർ, സി.പി.എം നേതാക്കളായ എൻ. ചന്ദ്രൻ, ടി.കെ. ഗോവിന്ദൻ, ടി.ഐ. മധുസൂദനൻ, വയക്കാടി ബാലകൃഷ്ണൻ, ഐ.വി. ശിവരാമൻ, കെ.പി. സുധാകരൻ, കെ. നാരായണൻ, സി. സത്യപാലൻ, പി.കെ. ശബരീഷ് കുമാർ, സി.എം.പി നേതാക്കളായ പി. സുനിൽകുമാർ, മാണിക്കര ഗോവിന്ദൻ, കെ.കെ. നാണു, ഒ.വി. സീന, ചൂര്യയി ചന്ദ്രൻ മാസ്റ്റർ തുടങ്ങിയവരും പരിയാരം മെഡിക്കൽ കോളജ്, കാൻറീൻ, കണ്ണൂർ സഹകരണ പ്രസ്, ടൗൺ ബാങ്ക്, അർബൻ സഹ സംഘം, സർക്കിൾ സഹകരണ യൂനിയൻ ജീവനക്കാരും അന്തിമാഞ്ജലി അർപ്പിക്കാനായി എത്തിയിരുന്നു.
സി.പി. ദാമോദരെൻറ നിര്യാണത്തിൽ സർവകക്ഷി അനുശോചന യോഗം ശനിയാഴ്ച വൈകീട്ട് നാലിന് കണ്ണൂർ ജവഹർ ലൈബ്രറി ഒാഡിറ്റോറിയത്തിൽ ചേരുമെന്ന് സി.എം.പി ജില്ല സെക്രട്ടറി പി. സുനിൽകുമാർ അറിയിച്ചു.