Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണവത്ത് ബോംബ്...

കണ്ണവത്ത് ബോംബ് പൊട്ടിത്തെറിച്ച് പശുവിന് ഗുരുതര പരിക്ക്

text_fields
bookmark_border
കണ്ണവത്ത് ബോംബ് പൊട്ടിത്തെറിച്ച്   പശുവിന് ഗുരുതര പരിക്ക്
cancel
camera_alt

പ്രതീകാത്മക ചിത്രം

കൂത്തുപറമ്പ്: കണ്ണവം ശിവജി നഗറിൽ ബോംബ് പൊട്ടിത്തെറിച്ച് പശുവിന് ഗുരുതര പരിക്ക്. ചിറ്റാരിപ്പറമ്പ് ഒൻപതാം വാർഡ് ചുണ്ടയിൽ ഉൾപ്പെടുന്ന കണ്ണവം ശിവജി നഗറിലെ കാരായി രാധയുടെ പശുവിനാണ് സ്പോടനത്തിൽ ഗുരുതരമായി പരിക്കേറ്റത്. ചൊവ്വ രാവിലെ വീടിനടുത്തുള്ള റബ്ബർ തോട്ടത്തിൽ പശുവിനെ മേയാൻ വിട്ടതായിരുന്നു. പറമ്പിൽ സൂക്ഷിച്ചിരുന്ന ബോംബിൽ കാൽ തട്ടിയതിനെ തുടർന്ന് പൊട്ടിത്തെറിച്ചതാകാമെന്ന് കരുതുന്നു. കണ്ണവം സി.ഐ സുമിത്കുമാറിന്റെ നേതൃത്വത്തിൽ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

നിരന്തരം ബോംബ് നിർമാണവും ആയുധ ശേഖരവും നടത്തുന്ന മേഖലയണിത്. അടുത്ത കാലത്തായി നിരവധി ബോംബുകളും നിർമാണ സാമഗ്രികളും പൊലീസ് കണ്ടെടുത്തിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അക്രമങ്ങൾക്ക് കോപ്പ് കൂട്ടാനുള്ള ശ്രമമാണെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം ചൂണ്ടയിൽ ആലോറ മടപ്പുര തിറയുമായി ബന്ധപ്പെട്ട് ഒരു സംഘം പൊലീസിനെ ആക്രമിച്ചിരുന്നു. സമാധാനന്തരീക്ഷം നിലനിൽക്കുന്ന മേഖലയിൽ ബോധപൂർവ്വം കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമമാണ് ബോംബ് ശേഖരത്തിന് പിന്നിലുള്ളതെന്ന് സംശയിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bomb explodelocalnewskannur
News Summary - Cow seriously injured in bomb explosion in Kannavatham
Next Story