Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതൊ​ഴി​ലാ​ളി​ക​ൾ​ക്ക്...

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​വി​ഡ്; എഫ്.സി.​ഐ ഗോഡൗൺ അടച്ചു

text_fields
bookmark_border
തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​വി​ഡ്; എഫ്.സി.​ഐ ഗോഡൗൺ അടച്ചു
cancel

മു​ഴ​പ്പി​ല​ങ്ങാ​ട്: തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​വി​ഡ് ബി​ധി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ഫ്.​സി.​ഐ അ​ട​ച്ചു. ഇ​തി​ന​കം 11 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. സ​മ്പ​ർ​ക്ക​വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് കു​ളം ബ​സാ​റി​ലെ ഒ​രു മെ​ഡി​ക്ക​ൽ​ഷോ​പ്പും ഗോ​ഡൗ​ൺ പ​രി​സ​ര​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ട്ടു.

എ​ഫ്.​സി.​ഐ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും ലോ​റി ഡ്രൈ​വ​ർ​മാ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​യ​തോ​ടെ എ​ഫ്.​സി.​ഐ​യു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും സ്​​തം​ഭി​ച്ചു. ത​ല​ശ്ശേ​രി, ഇ​രി​ട്ടി താ​ലൂ​ക്കു​ക​ളി​ലേ​ക്കും മാ​ഹി​യി​ലേ​ക്കു​മാ​ണ് ഇ​വി​ടെ​നി​ന്ന്​ റേ​ഷ​ൻ സാ​ധ​നം പോ​കു​ന്ന​ത്.

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും ആ​ൻ​റി​ജ​ൻ ടെ​സ്​​റ്റ്​ ന​ട​ത്തു​മെ​ന്ന് ആ​രോ​ഗ്യ കേ​ന്ദ്രം അ​റി​യി​ച്ചു. എ​ഫ്.​സി.​ഐ പൂ​ർ​ണ​മാ​യും അ​ണു​ന​ശീ​ക​ര​ണ​വും ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ൽ ഇ​തു​വ​രെ 34 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 171 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​മാ​ണെ​ന്ന് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്ത് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FCI godownmuzhappilangad
Next Story