കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിൽ കോവിഡ് പരിശോധന നിര്‍ത്തി
text_fields
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്നവര്‍ക്കുള്ള കോവിഡ് പരിശോധന നിര്‍ത്തി. ഒക്ടോബർ 26 മുതലാണ് വിദേശത്ത് നിന്നെത്തുന്നവര്‍ക്കുള്ള പരിശോധന നിര്‍ത്തിവെച്ചത്.
നിലവിലെ സാഹചര്യത്തില്‍ വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് പരിശോധന ആവശ്യമില്ലെന്ന നിര്‍ദേശം ലഭിച്ചതായാണ് അറിയുന്നത്. വിദേശത്തേക്ക് പോകുന്നവര്‍ക്ക് കോവിഡ് പരിശോധന തുടരുന്നുണ്ട്. എന്തുകൊണ്ടാണ് വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് പരിശോധന വേണ്ടെന്ന് തീരുമാനിച്ചതെന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഇടക്കാലത്തു നിര്‍ത്തിവെച്ച പരിശോധന കോവിഡ് രണ്ടാംതരംഗം പകുതിയായപ്പോഴാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് പോകുന്നവര്‍ക്കും വിമാനമിറങ്ങുന്നവര്‍ക്കും വീണ്ടും നിര്‍ബന്ധമാക്കിയത്. ആഭ്യന്തര യാത്രക്കാര്‍ക്ക് ഒഴിച്ച് മറ്റുള്ളവര്‍ക്ക് പരിശോധന നടത്തണമെന്ന് തീരുമാനിച്ചിരുന്നു.

