സ്വകാര്യ സ്ഥാപനത്തില്‍നിന്ന് 1.40 കോടി തട്ടി; ദമ്പതിമാർ അറസ്റ്റിൽ
text_fieldsകെ. സുഗില, വിനോദ്
കണ്ണൂര്‍: സ്വകാര്യ സ്ഥാപനത്തില്‍നിന്ന് 1.40 കോടി രൂപ തട്ടിയെടുത്ത കേസില്‍ ദമ്പതിമാർ അറസ്റ്റിൽ. ചൊവ്വ സ്പിന്നിങ് മില്ലിന് സമീപത്തെ വിദ്യാനിലയം ഹൗസില്‍ കെ. സുഗില, ഭര്‍ത്താവ് വിനോദ് എന്നിവരെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനുമോഹൻ അറസ്റ്റ് ചെയ്തത്.
പള്ളിക്കുന്ന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഷെറി ബുക്‌സ് ആൻഡ് സ്റ്റേഷനറി, ഷെറി ആയുർവേദ കോമണ്‍ സര്‍വിസ് സെന്റര്‍, ഹെല്‍ത്ത് കെയര്‍ സെന്റര്‍ ആൻഡ് ട്രേഡേഴ്‌സ് എന്നീ സ്ഥാപനങ്ങളുടെ ഉടമയായ കണ്ണൂര്‍ ശാന്തി കോളനി സജിത മന്‍സിലില്‍ ഡോ. മന്‍സൂര്‍ അഹമ്മദ് ചപ്പന്‍ നല്‍കിയ പരാതിയിലാണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തത്.
സ്ഥാപനത്തിന്റെ സൂപ്പര്‍വൈസറാണ് സുഗില. 2024 ആഗസ്റ്റ് മുതല്‍ സുഗിലയും ഭര്‍ത്താവും ചേര്‍ന്ന് സ്ഥാപനത്തില്‍നിന്ന് പണം തട്ടിയെടുത്തുവെന്നാണ് കേസ്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹരജി തള്ളിയതിനെത്തുടര്‍ന്ന് ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

