ഭക്ഷ്യസുരക്ഷ ഓഫിസുകളിലെ അഴിമതി; ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ ഹൈകോടതി
text_fieldsകണ്ണൂര്‍: കേരളത്തിലെ ഭക്ഷ്യസുരക്ഷ ഓഫിസുകളിലെ അഴിമതി വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ ഹൈകോടതിയുടെ വിമര്‍ശനം.
കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ ഹൈകോടതി ഉത്തരവിട്ടു. കേസില്‍ സര്‍ക്കാറിെൻറ ഉദാസീനത ചൂണ്ടിക്കാട്ടി ലിയണാഡോ ജോണ്‍ കൊടുത്ത കേസ് പരിഗണിക്കുകയായിരുന്നു ഹൈകോടതി. 2019 മേയ് 15ന് കേരളത്തിലെ 61 ഭക്ഷ്യസുരക്ഷ ഓഫിസുകളില്‍ ഓപറേഷന് ജനരക്ഷ എന്ന പേരില്‍ വിജിലന്‍സ് സംഘം നടത്തിയ മിന്നല്‍ റെയ്ഡില്‍ കൈക്കൂലി അടക്കമുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍, രണ്ടു വര്‍ഷമായിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും ലിയണാഡോ ജോണ്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു.