Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസമ്പൂർണ കോവിഡ്​...

സമ്പൂർണ കോവിഡ്​ കുത്തിവെപ്പ്​ നേട്ടവുമായി കോർപറേഷൻ

text_fields
bookmark_border
Vaccination
cancel

ക​ണ്ണൂ​ർ: താ​മ​സ​ക്കാ​രി​ൽ 18 വ​യ​സ്സ്​ തി​ക​ഞ്ഞ മു​ഴു​വ​നാ​ളു​ക​ൾ​ക്കും ഒ​ന്നാം ഡോ​സ് വാ​ക്സി​ൻ ന​ൽ​കി, കേ​ര​ള​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കു​ന്ന ആ​ദ്യ​ത്തെ കോ​ർ​പ​റേ​ഷ​നാ​യി ക​ണ്ണൂ​ർ. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ വാ​ക്സി​ൻ ല​ഭി​ക്കേ​ണ്ട 157265 പേ​രി​ൽ കോ​വി​ഡ് ബാ​ധി​ച്ച്​ 90 ദി​വ​സം തി​ക​യാ​ത്ത​വ​രും വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​ന് വി​മു​ഖ​ത കാ​ണി​ച്ച​വ​രും ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും വാ​ക്സി​ൻ ന​ൽ​കി​ക്കൊ​ണ്ടാ​ണ് കോ​ർ​പ​റേ​ഷ​ൻ ഈ ​ല​ക്ഷ്യം കൈ​വ​രി​ച്ച​ത്.

ദി​വ​സേ​ന 100ന്​ ​മു​ക​ളി​ൽ രോ​ഗി​ക​ളു​ള്ള കോ​ർ​പ​റേ​ഷ​നി​ൽ കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ക​രു​ത്തു​പ​ക​രു​ന്ന​താ​ണ്​ ഈ ​നേ​ട്ടം. താ​മ​സ​ക്കാ​ർ​ക്ക് പു​റ​മേ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന അ​ന്ത​ർ സം​സ്​​​ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ, ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ, മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ൾ,ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ, ബാ​ർ​ബ​ർ- ബ്യൂ​ട്ടീ​ഷ​ന്മാ​ർ, പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ർ, വ്യാ​പാ​രി​ക​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കും ഈ ​കാ​ല​യ​ള​വി​ൽ വാ​ക്സി​ൻ ന​ൽ​കി. വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​ന് വി​മു​ഖ​ത കാ​ണി​ക്കു​ന്ന​വ​ർ​ക്കാ​യി ഒ​രു അ​വ​സ​രം കൂ​ടി ന​ൽ​കു​ന്ന​തി​നു​വേ​ണ്ടി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ജൂ​ബി​ലി ഹാ​ളി​ലും വി​വി​ധ പി.​എ​ച്ച്.​സി​ക​ളി​ലും ക്യാ​മ്പ് ഒ​രു​ക്കി​യി​രു​ന്നു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ കു​റെ മാ​സ​മാ​യി സ​മ്പൂ​ർ​ണ വാ​ക്സി​നേ​ഷ​ൻ എ​ന്ന ല​ക്ഷ്യ​ത്തി​നാ​യി അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്ന്​ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ പ​റ​ഞ്ഞു. ദി​വ​സം​തോ​റും ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി​യി​രു​ന്ന ജൂ​ബി​ലി ഹാ​ളി​ലെ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ് നി​ർ​ത്തി​വെ​ച്ച​ത്​ വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു. കോ​ർ​പ​റേ​ഷ​െൻറ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല ഭ​ര​ണ​കൂ​ട​വു​മാ​യും ആ​രോ​ഗ്യ വ​കു​പ്പു​മാ​യും നി​ര​ന്ത​രം ഇ​ട​പെ​ട്ട​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ ജൂ​ബി​ലി ഹാ​ളി​ൽ ക്യാ​മ്പ് പു​നഃ​സ്ഥാ​പി​ച്ച​ത്. ക്യാ​മ്പി​നാ​യി ക​ല​ക്ട​റേ​റ്റി​ന്​ മു​ന്നി​ൽ കൗ​ൺ​സി​ല​ർ​മാ​ർ ധ​ർ​ണ ന​ട​ത്തി​യി​രു​ന്നു. സ​മ്പൂ​ർ​ണ കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ നേ​ട്ട​ത്തി​െൻറ സ​ന്തോ​ഷം മേ​യ​റും കൗ​ൺ​സി​ല​ർ​മാ​രും മ​ധു​രം​പ​ങ്കു​വെ​ച്ച്​ ആ​ഘോ​ഷി​ച്ചു.

ജി​ല്ല ക​ല​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ ജൂ​ബി​ലി ഹാ​ൾ സ​ന്ദ​ർ​ശി​ച്ചു. സ​മ്പൂ​ർ​ണ വാ​ക്​​സി​നേ​ഷ​ൻ പ്ര​ഖ്യാ​പ​ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ, ഡെ​പ്യൂ​ട്ടി മേ​യ​ർ കെ. ​ഷ​ബീ​ന, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ഷ​മീ​മ ടീ​ച്ച​ർ, പി. ​ഇ​ന്ദി​ര, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, സി​യാ​ദ് ത​ങ്ങ​ൾ, ഷാ​ഹി​ന മൊ​യ്‌​തീ​ൻ, കൗ​ൺ​സി​ല​ർ എ​സ്. ഷ​ഹീ​ദ, സെ​ക്ര​ട്ട​റി ഡി. ​സാ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccination
News Summary - Corporation with full covid vaccination gain
Next Story