Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവയോധികനെ ആക്രമിച്ച...

വയോധികനെ ആക്രമിച്ച കോർപറേഷന്‍ ജീവനക്കാരനും സുഹൃത്തും അറസ്റ്റില്‍

text_fields
bookmark_border
arrest, crime
cancel

കണ്ണൂർ: മദ്യലഹരിയിൽ ചാലാട് മഞ്ചപ്പാലത്തിന് സമീപത്ത് സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന വയോധികനെ ആക്രമിച്ച കോർപറേഷൻ ജീവനക്കാരനും സുഹൃത്തും അറസ്റ്റിൽ. കോർപറേഷൻ ചേലോറ സോണിലെ ക്ലർക്ക് ഷിജുരാജ്, സുഹൃത്തായ വടകര മണിയൂർ സ്വദേശി റിജിൻരാജ് എന്നിവരെയാണ് കണ്ണൂർ ടൗൺ സർക്കിൾ ഇൻസ്പെക്ടർ പി.എ. ബിനുമോഹൻ അറസ്റ്റ് ചെയ്തത്.

മഞ്ചപ്പാലത്ത് ബുധനാഴ്ച രാത്രി ഒമ്പതിനാണ് എസ്.എം. സാലിഹിനെ ഇവർ ആക്രമിച്ചത്.പ്രതികൾ സഞ്ചരിച്ച വാഹനത്തിൽ സാലിഹിന്റെ സ്കൂട്ടർ ഇടിക്കാൻ പോയെന്ന് പറഞ്ഞായിരുന്നു മർദനം. പരിക്കേറ്റ സാലിഹ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.

പ്രതികളെ വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോൾ മദ്യപിച്ചതായി വ്യക്തമായി. മദ്യപിച്ച് വാഹനം ഓടിച്ചതിനാണ് ഒപ്പമുണ്ടായ സുഹൃത്ത് റിജിൻരാജിനെ അറസ്റ്റ് ചെയ്തത്. കോർപറേഷൻ ജീവനക്കാരനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മേയർക്ക് സാലിഹ് പരാതി നൽകി.

Show Full Article
TAGS:assaulting elderly women arrest. 
News Summary - corporation employee and his friend who assaulted an elderly women were arrested
Next Story