അയ്യങ്കുന്നിൽ കോൺഗ്രസ് പ്രവർത്തകർ കുടുംബസമേതം സി.പി.എമ്മിൽ ചേർന്നു
text_fieldsഇരിട്ടി: അയ്യങ്കുന്ന് കോൺഗ്രസിൽനിന്ന് പ്രവർത്തകരുടെ കൂട്ടരാജി. 19 പ്രവർത്തകർ കുടുംബസമേതം രാജിെവച്ച് സി.പി.എമ്മിൽ പ്രവർത്തിക്കാൻ തീരുമാനിച്ചു. രാജിവെച്ചവരെയും തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫ് പ്രതിനിധികളെയും ആനയിച്ച് ആനപ്പന്തിയിൽ പ്രകടനവും പൊതുയോഗവും നടത്തി.
സി.പി.എം ബ്രാഞ്ച് ഓഫിസ് ഉദ്ഘാടനവും സ്വീകരണ പൊതുസമ്മേളനം ഉദ്ഘാടനവും ജില്ല സെക്രട്ടറി എം.വി. ജയരാജൻ നിർവഹിച്ചു. സിബി വാഴക്കാല അധ്യക്ഷത വഹിച്ചു.ജില്ല കമ്മിറ്റി അംഗങ്ങളായ കെ. ശ്രീധരൻ, സി.വി. ശശീന്ദ്രൻ, ഏരിയ സെക്രട്ടറി കെ.വി. സക്കീർ ഹുസൈൻ, പി.കെ. അനന്തൻ, കെ.ജെ. സജീവൻ, എൻ.ഐ. സുകുമാരൻ, ബിജു വർഗീസ്, പി.ജി. സജു എന്നിവർ സംസാരിച്ചു.
ജോബി കാഞ്ഞമല, ജോസ് കാഞ്ഞമല, ബാലകൃഷ്ണൻ, അബ്രഹാം കുഴിയാട്ട് തുടങ്ങി പ്രമുഖ കോൺഗ്രസ് പ്രവർത്തകരാണ് പാർട്ടി വിട്ടത്. യു.ഡി.എഫും കോൺഗ്രസും തുടരുന്ന ജനവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് കൂട്ടരാജിയെന്ന് ഇവർ പറഞ്ഞു. ജനപ്രതിനിധികളായ ബിജോയ് പ്ലാത്തോട്ടം, സിബി വാഴക്കാല, ഷൈനി വർഗീസ് എന്നിവർക്ക് സ്വീകരണവുമുണ്ടായി.