കോൺഗ്രസ് വിട്ടയാളെ തിരിച്ചെടുത്തു; ഐ നേതാക്കൾ രാജിവെച്ചു
text_fieldsതളിപ്പറമ്പ്: കോൺഗ്രസിൽ നിന്ന് പുറത്തു പോയ വ്യക്തിയെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ രാജി തുടരുന്നു. കുറ്റിയേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അഭിപ്രായം തേടാതെ എൻ.വി. കുഞ്ഞികൃഷ്ണനെയാണ് കഴിഞ്ഞ ദിവസം ഡി.സി.സി നേരിട്ട് തിരിച്ചെടുത്തത്. ഇതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പ്രകാശൻ പനങ്ങാട്ടൂർ, മണ്ഡലം സെക്രട്ടറി മനോജ് മാവിച്ചേരി, യൂത്ത് കോൺഗ്രസ് നേതാക്കളായ മുജീബ് ചെറിയൂർ, കെ.വി. ഷിജു, സുഭാഷ് കുമാർ, കെ. മുഹമ്മദലി, കെ.പി. സുമേഷ് കുമാർ, കെ. ബാബു, സി. രേഷ്മ, പി.വി. രാഹുൽ, എം. രമ്യ എന്നിവരാണ് ഒടുവിലായി രാജിവെച്ചത്.
ഇതേ വിഷയത്തിൽ കുറ്റ്യേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജീവൻ വെള്ളാവ് ഉൾപ്പെടെ മുഴുവൻ നേതാക്കളും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. നേരത്തെ കോൺഗ്രസ് നേതാവായിരുന്ന എൻ.വി. കുഞ്ഞികൃഷ്ണൻ ആറ് വർഷം മുമ്പാണ് കോൺഗ്രസ് എസിൽ ചേർന്നത്. കഴിഞ്ഞ ദിവസം കോൺഗ്രസ് മന്ദിരത്തിൽ ചേർന്ന യോഗത്തിൽ ഇദ്ദേഹത്തിന് കോൺഗ്രസ് അംഗത്വം നൽകിയിരുന്നു. ഇതോടെയാണ് കുറ്റ്യേരിയിലെ കോൺഗ്രസുകാർ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തുവരികയും പാർട്ടി സ്ഥാനങ്ങൾ രാജിവെക്കുകയും ചെയ്തത്. കോൺഗ്രസ് പ്രവർത്തകരായി തന്നെ തുടരുമെന്നാണ് രാജിവെച്ചവർ പറയുന്നത്. പ്രശ്നവുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

