Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂരിൽ ദേശീയപാത ഉപരോധിച്ച് കോൺഗ്രസ് പ്രതിഷേധം
text_fieldsbookmark_border
കണ്ണൂർ: തിരുവനന്തപുരത്ത് ഡി.ജി.പി ഓഫിസ് മാർച്ചിനിടെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പടെയുള്ള നേതാക്കൾക്ക് നേരയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂരിൽ ദേശീയപാത ഉപരോധിച്ചു.
ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കണ്ണൂർ മേയർ ടി.ഒ. മോഹനൻ, സുരേഷ് ബാബു എളയാവൂർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കാൾടെക്സിൽ ദേശീയപാതയിൽ ഏറെ നേരം പ്രവർത്തകർ കുത്തിയിരുന്നു. കണ്ണൂർ ഡി.സി.സി ഓഫിസിൽ നിന്ന് പ്രതിഷേധ പ്രകടനമായാണ് നേതാക്കളും പ്രവർത്തകരും റോഡ് ഉപരോധത്തിനെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

