Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാനൂർ ലീഗ് ഓഫിസിൽ...

പാനൂർ ലീഗ് ഓഫിസിൽ വാക്കേറ്റം; പൊലീസ് എത്തി നേതാക്കളെ മാറ്റി

text_fields
bookmark_border
muslim league
cancel

പാനൂർ: ഒരുവിഭാഗം നേതാക്കളെ പാർട്ടിയിൽനിന്ന്​ പുറത്താക്കിയ​തിനെതിരെ പാനൂർ ലീഗ് ഓഫിസിൽ വാക്കേറ്റം. ഞായറാഴ്ച പാനൂർ ടൗണിലെ ലീഗ് നിയോജകമണ്ഡലം കമ്മിറ്റി ഓഫിസിലാണ്​ പ്രവർത്തകരും നേതാക്കളും തമ്മിൽ വാക്കറ്റം ഉടലെടുത്തത്.

പുറത്താക്കപ്പെട്ട അബൂബക്കർ, റിയാസ് നച്ചോളി എന്നിവരെ അനുകൂലിച്ച്​ ടൗണിൻെറ വിവിധ ഭാഗങ്ങളിൽ ലീഗ് പ്രവർത്തകർ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇത് മറുവിഭാഗം നീക്കം ചെയ്തു. ഫ്ലക്സ് നശിപ്പിച്ചതിനെതിരെ യൂത്ത് ലീഗ് പൊലീസിൽ പരാതി കൊടുത്തിരുന്നു. തുടർന്ന്​ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ കൂടാളിപ്പൊയിൽ അഷ്‌റഫിനെ പൊലീസ് അറസ്റ്റ് ചെയ്​തു. ഇയാളെ സഹായിക്കാൻ എത്തിയ ഷാഹുൽ ഹമീദ്, നാനാറത് അലി എന്നിവരുമായാണ്​ ഓഫിസിൽവെച്ച്​ പ്രവർത്തകർ വാക്കേറ്റത്തിൽ ഏർപ്പെ​ട്ടത്​.

ഫ്ലക്സ് നശിപ്പിച്ചവരെ പാർട്ടി ഓഫിസായ പി.പി. മമ്മു ഹാജി സ്മാരക സൗധത്തിൽ സംരക്ഷിച്ചുവെന്നാരോപിച്ചായിരുന്നു ഇത്​. പാനൂർ പോലീസ് സ്ഥലത്തെത്തിയതോടെയാണ്​ ഇരുവിഭാഗവും പിരിഞ്ഞുപോയത്. പാനൂർ ടൗണിൽ ശക്തമായ സ്വാധീനമുള്ള രണ്ട് നേതാക്കളെ വിശദീകരണം പോലും ചോദിക്കാതെ പുറത്താക്കിയ നടപടിയിൽ അണികൾക്കിടയിൽ മുറുമുറുപ്പുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leagueiumlpanoor
Next Story