Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂരിൽ വരുന്നു,...

കണ്ണൂരിൽ വരുന്നു, ഫ്രീഡം പാർക്ക്

text_fields
bookmark_border
freedom park
cancel
camera_alt

കണ്ണൂർ സ്വാതന്ത്ര്യസമര സുവർണ ജൂബിലി സ്മാരകത്തിന് സമീപത്തെ ഫ്രീഡം സ്ക്വയർ പാർക്കിൽ പുല്ല് വെച്ചുപിടിപ്പിക്കുന്ന പ്രവൃത്തി ആരംഭിച്ചപ്പോൾ

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ സ്വാ​ത​ന്ത്ര്യ സ​മ​ര സു​വ​ർ​ണ ജൂ​ബി​ലി സ്മാ​ര​ക​ത്തി​ന് സ​മീ​പ​ത്ത് ഫ്രീ​ഡം സ്ക്വ​യ​ർ പാ​ർ​ക്ക് ഒ​രു​ങ്ങു​ന്നു. കോ​ർ​പ​റേ​ഷ​ൻ ജ​വ​ഹ​ർ സ്റ്റേ​ഡി​യ​ത്തി​ന് പി​ൻ​വ​ശ​ത്തെ സു​വ​ർ​ണ ജൂ​ബി​ലി സ്മാ​ര​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള മൂ​ന്ന് സെ​ന്റ് സ്ഥ​ല​ത്താ​ണ് പാ​ർ​ക്ക് ഒ​രു​ങ്ങു​ന്ന​ത്.

ഇ​തി​നാ​യി പു​ല്ല് വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. 21 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് കോ​ർ​പ​റേ​ഷ​നാ​ണ് ഇ​വി​ടെ മോ​ടി​കൂ​ട്ടു​ന്ന​ത്. ഒ​രു മാ​സ​ത്തി​ന​കം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​വു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

പു​ല്ലു​പി​ടി​പ്പി​ച്ച ശേ​ഷം ചു​റ്റു​മ​തി​ൽ നി​ർ​മി​ക്കും. ഏ​താ​നും ഭാ​ഗ​ത്ത് ഇ​ന്റ​ർ​ലോ​ക്ക് പ​തി​പ്പി​ക്കും. ചെ​ടി​ക​ളും മ​ര​ങ്ങ​ളും വെ​ച്ചു​പി​ടി​പ്പി​ക്കും. 38 മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ് മ​തി​ൽ നി​ർ​മി​ക്കു​ക. ഭാ​വി​യി​ൽ ഇ​രി​പ്പി​ട​ങ്ങ​ള​ട​ക്കം സ​ജ്ജീ​ക​രി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. ‘ഐ ​ല​വ് ക​ണ്ണൂ​ർ’ ലൈ​റ്റ് ബോ​ർ​ഡും ഫ്രീ​ഡം പാ​ർ​ക്ക് എ​ന്നെ​ഴു​തി​യ ബോ​ർ​ഡും സ്ഥാ​പി​ക്കും. ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കി​ഴ​ക്കേ ക​വാ​ട​ത്തി​ന​രി​കി​ൽ ഒ​രു​ങ്ങു​ന്ന പാ​ർ​ക്ക് നാ​ട്ടു​കാ​രെ​യും സ​ഞ്ചാ​രി​ക​ളെ​യും ആ​ക​ർ​ഷി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ.

1997ൽ ​രാ​ജ്യം സ്വാ​ത​ന്ത്ര്യം നേ​ടി​യ​തി​ന്റെ 50ാം വ​ർ​ഷ​ത്തി​ലാ​ണ് അ​ന്ന​ത്തെ മു​നി​സി​പ്പൽ ഭ​ര​ണ​കൂ​ടം സു​വ​ർ​ണ ജൂ​ബി​ലി സ്മാ​ര​കം നി​ർ​മി​ച്ച​ത്. ന​ഗ​ര​ത്തി​ന്റെ തി​ര​ക്കു​ക​ളൊ​ന്നു​മി​ല്ലാ​ത്ത ഭാ​ഗ​ത്ത് അ​വ​ഗ​ണി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു സ്തൂ​പം. ഏ​റെ​ക്കാ​ലം സ്മാ​ര​ക​ത്തി​ന് ചു​റ്റും നാ​ടോ​ടി​ക​ളു​ടെ വാ​സ​സ്ഥ​ല​മാ​യി​രു​ന്നു. ഇ​തി​ന​ടു​ത്താ​യാ​ണ് കോ​ർ​പ​റേ​ഷ​ന്റെ ബ​ഹു​നി​ല കാ​ർ പാ​ർ​ക്കി​ങ് കേ​ന്ദ്ര​ത്തി​ന്റെ​യും നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsFreedom Park
News Summary - Coming to Kannur- Freedom Park
Next Story