കോവിഡിനെ ഓർമിപ്പിച്ച് കലക്ടറുടെ കത്ത്
text_fieldsകണ്ണൂർ: കോവിഡ് ജാഗ്രത ഓർമിപ്പിച്ച് രാഷ്ട്രീയ പാർട്ടികളുടെ ജില്ല നേതാക്കൾക്കും ജനപ്രതിനിധികൾക്കും കലക്ടറുടെ കത്ത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാം ഇരുവരുടെയും പ്രവർത്തനങ്ങൾ വ്യത്യസ്ത തലങ്ങളിലാണെങ്കിലും കോവിഡിനോടുള്ള ജാഗ്രതയുടെ കാര്യത്തിൽ നമ്മൾ ഒരുപോലെ ചിന്തിക്കണമെന്ന് കലക്ടർ പറയുന്നു.
മരണനിരക്ക് കുറഞ്ഞുവരുകയാണെങ്കിലും രോഗ നിരക്കും പ്രതിദിന രോഗികളുടെ എണ്ണവും കൂടിവരുകയാണ്. കോവിഡ് നമ്മുടെ ഇടയിൽതന്നെയുണ്ട്. കണ്ണൂരിൽ ഒരാഴ്ചയായി കണക്കുകൾ വലിയ രീതിയിൽ കൂടിക്കൊണ്ടിരിക്കുകയാണ്. മാസ്ക് ശരിയായ രീതിയിൽ ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ഇടപെടലുകൾ തെരഞ്ഞെടുപ്പ് കാലത്ത് കൂടിവരുന്നുണ്ട്.
തെരഞ്ഞെടുപ്പ് യോഗങ്ങളിലും ഗൃഹസന്ദർശന വേളകളിലും പോസ്റ്ററിെൻറയും ബാനറിെൻറയും അരികുകളിൽ യഥാക്രമം അൽപം സമയവും സ്ഥലവും കോവിഡ് ബോധവത്കരണത്തിനായി നീക്കിവെക്കാൻ ശ്രദ്ധിക്കണമെന്നും ജീവനുവേണ്ടിയുള്ള ജാഗ്രത കൈവിടാതിരിക്കാൻ ജനങ്ങളോടും പാർട്ടിപ്രവർത്തകരോടും പറയണമെന്നും കലക്ടർ കത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

