കണ്ണൂർ ജില്ല ആസ്ഥാനത്ത് സമര വേലിയേറ്റം
text_fieldsവിലക്കയറ്റത്തിൽ പ്രതിഷേധിച്ചും സപ്ലൈകോ, മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ ലഭ്യമാകാത്തതിലും പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ ഒഴിഞ്ഞ കലവുമായി ജില്ലാ സപ്ലൈ ഓഫിസിലേക്ക് നടത്തിയ മാർച്ച്
കണ്ണൂർ: സർക്കാറിനെതിരെ വിവിധ ജനവിഭാഗങ്ങളുടെ രോഷം ശക്തമാകുന്നതിന്റെ നേർസാക്ഷ്യമായി കണ്ണൂർ കലക്ടറേറ്റ് പരിസരം.ബുധനാഴ്ച ഒമ്പതു വ്യത്യസ്ത സംഘടനകളാണ് വിവിധ ആവശ്യങ്ങളുന്നയിച്ചും സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചും സമരവുമായി രംഗത്തെത്തിയത്.
സമരങ്ങളുടെ ആധിക്യം കാരണം സിവിൽ സ്റ്റേഷന് മുന്നിൽ ഒരുഭാഗത്തേക്കുള്ള റോഡിൽ പൊലീസ് വാഹനം കുറുകെ നിർത്തി ഗതാഗതം തടഞ്ഞു. ജില്ല ആസ്ഥാനത്ത് അടുത്ത കാലത്തൊന്നും ഇത്രയേറെ സമരങ്ങൾ ഒരുമിച്ച് നടന്നിട്ടില്ല. ഭരണാനുകൂല സംഘടനയായ സി.ഐ.ടി.യുവും വ്യാപാരി വ്യവസായി സമിതിയും ഉൾപ്പെടെയാണ് സമരത്തിനിറങ്ങിയത്.
കേരള പ്രിന്റേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. സി.ഐ.ടിയുവിന്റെ നേതൃത്വത്തിൽ കൈത്തറി തൊഴിലാളികളും വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ വ്യാപാരികളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ പന്തൽ കെട്ടി കർഷക സമരം നടന്നു. സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് ഗവൺമെന്റ് കരാറുകാർ ജില്ല പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ക്ഷേമനിധി ഓഫിസ് പരിസരത്ത് തയ്യൽ തൊഴിലാളികൾ ധർണയും നടത്തി.
സൈപ്ല ഓഫിസിലേക്ക് മഹിള കോൺഗ്രസ് പ്രവർത്തകർ കാലിക്കലങ്ങളുമായും മാർച്ച് നടത്തി. വൈദ്യുതി ഭവനുമുന്നിൽ കേബിൾ ടി.വി ഓപററ്റേഴ്സ് അസോസിയേഷനും മാർച്ച് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

